അല്ലാഹു പറഞ്ഞിരിക്കുന്നു.
”(നബി(റ)യേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക”.(നൂർ :30)
”കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ച് വെക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു” (ഗാഫിർ :19)
‘
”നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. ”(ഇസ്‌റാഅ്: 36)
”തീർച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട് .” (ഫജ്‌റ് :14)
943. ജരീർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള നോട്ടത്തെ കുറിച്ച് ഞാൻ നബി(സ)യോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഉടനെത്തന്നെ നീ നിന്റെ ദൃഷ്ടി തിരിച്ചുകളയുക (മുസ്‌ലിം)
944. അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു. ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്‌നതയിലേക്കും ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്‌നതയിലേക്കും നോക്കാൻ പാടില്ല. അപ്രകാരം ഒരു വസ്ത്രത്തിൽ ഒരു പുരുഷനും മറ്റൊരു പുരുഷന്റെ കൂടെശയിക്കരുത്. ഒരു വസ്ത്രത്തിൽ ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെയും കൂടെ ശയിക്കരുത് . (മുസ്‌ലിം)