അല്ലാഹു പറഞ്ഞിരിക്കുന്നു.
”നിങ്ങൾ അവരോട് (നബി(സ)യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ ഒരു മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക.” (അഹ്‌സാബ് : 53)
945. ഉഖ്ത്ത്‌നു ആമിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നത് സൂക്ഷിക്കണം. അപ്പോൾ അൻസാറുകളി ൽപെട്ട ഒരാൾ ചോദിച്ചു. ഭർത്താവിന്റെ അടുത്ത ബന്ധുക്കളാണെങ്കിലോ? അദ്ദേഹം പറഞ്ഞു. ഭർത്താവിന്റെ അടുത്ത ബന്ധുക്കൾ മരണതുല്യമാണ്. (മുത്തഫഖുൻ അലൈഹി)
590 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . മഹ്‌റമ് (ഭർത്താവോ വിവാഹം നിഷിദ്ധമായിട്ടുള്ള അടുത്ത ബന്ധുവോ) കൂടെയില്ലാതെ സ്ത്രീയുടെ കൂടെ ഒരു പുരുഷനും ഒഴിഞ്ഞിരിക്കാൻ പാടില്ല, മഹ്‌റമിന്റെ കൂടെ അല്ലാതെ അവൾ യാത്രചെയ്യാനും പാടില്ല. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഞാൻ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് തീരുമാനിക്കുകയും എന്റെ ഭാര്യ ഹജ്ജിന് പുറപ്പെടുകയും ചെതിട്ടുണ്ടല്ലോ. അപ്പോൾ അവിടുന്ന് പറഞ്ഞു: ”എങ്കിൽ നീ അവളുടെ കൂടെ പോയി ഹജ്ജ് നിർവ്വഹിക്കുക” (മുത്തഫഖുൻ അലൈഹി)