ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് തിരിച്ചുവാങ്ങൽ കറാഹ ത്താണ്, സന്താനങ്ങൾക്ക് ദാനം നൽകലും അത് തിരിച്ചെടുക്കലും, ദാനം നൽകിയ വസ്തുക്കൾ അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങലും കറാഹത്ത്, സകാത്ത് പ്രായശ്ചിത്തം എന്നിവ നൽകിയ വസ്തുക്കൾ പിന്നീട് അതു നൽകിയവരിൽ നിന്ന് വിലക്ക് വാങ്ങൽ കറാഹത്താണ്.

936. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ദനം നൽകിയത് തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്ന നായക്ക് തുല്യമാണ്. (മുത്തഫഖുൻ അലൈഹി)

937 ഉമർ ബ്‌നുൽഖത്താബ്‌(റ)വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ ഒരു കുതിരയെ മറ്റൊരാൾക്ക് ദാനം നൽകി. എന്നാൽ അയാൾ അതിനെ വേണ്ട പോലെ ഗൗനിച്ചില്ല. അപ്പോൾ അത് തിരിച്ചുവാങ്ങുവാൻ ഞാൻ ആഗ്രഹിച്ചു. കാരണം അതിനെ ചെറിയ വിലക്ക് അയാൾ വിറ്റേക്കും എന്ന് ഞാൻ വിചാരിച്ചു. അതിനെ കുറിച്ച് ഞാൻ നബി(സ)യോട് അമ്പോഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞു. ഒരു വെള്ളിക്കാശിന് അയാൾ അതിനെ തന്നാലും നീ അത് വാങ്ങി നൽകിയ ദാനം തിരിച്ചെടുക്കരുത്. ദാനം നൽകിയത് തിരിച്ചു വാങ്ങുന്നത് ഛർദ്ദിച്ചത് തിന്നുന്നതിന് തുല്യമാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.