Category Archives: അദ്ധ്യായം 8 : ശ്രേഷ്ഠതകൾ

അത്താഴത്തിന്റെയും അത് പിന്തിപ്പിക്കുന്നതിന്റെയും മഹത്വം

720 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:നിങ്ങൾ അത്താഴം കഴിക്കണം. നിശ്ചയമായും അത്താഴം കഴിക്കുന്നതിൽ നൻമയുണ്ട് . (മുത്തഫഖുൻ അലൈഹി) 721 ഇബ്‌നുഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)ക്ക് രണ്ട്  മുഅദ്ദിനുകൾ (ബാങ്ക് വിളിക്കുന്നയാൾ) ഉണ്ടായിരുന്നു. ബിലാലും ഇബ്‌നുഉമ്മുമക്തൂമും. നബി(സ)പറഞ്ഞു: നിശ്ചയം ബിലാൽ(റ) രാത്രിയിലാണ് ബാങ്ക് കൊടുക്കുക. ഇബ്‌നു ഉമ്മു മക്തൂമും ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങൾക്ക് ഭക്ഷിക്കുകയും … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on അത്താഴത്തിന്റെയും അത് പിന്തിപ്പിക്കുന്നതിന്റെയും മഹത്വം

മാസപ്പിറവി കാണുമ്പോൾ പറയേത്‌

719 ത്വൽഹത്ത്(റ)നിന്ന് നിവേദനം: നബി(സ)മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട് .അഷ്ടാഹുവേ, ഐശ്വര്യത്തോടെയും വിശ്വാസത്തോടെയും രക്ഷയോടെയും സമാധാനത്തോടെയും ഞങ്ങൾക്കീ മാസത്തെ പിറപ്പിക്കേണമേ, എന്റെയും നിന്റെയും സംരക്ഷകൻ അല്ലാഹുവാണ്.(തിർമുദി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on മാസപ്പിറവി കാണുമ്പോൾ പറയേത്‌

റമളാനിനു മുമ്പ് തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ യോജിച്ചു വന്നാലല്ലാതെ നോമ്പെടുക്കാൻ വിരോധം

716 അബൂ ഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളിലൊരാളും ഒന്നോ രണ്ടോ  നോമ്പുകൊണ്ട് റമളാനിനെ മുൻകടക്കാൻ പാടില്ല. പതിവായി നോമ്പ് നോൽക്കുന്ന വനൊഴികെ. അവന് അന്നേ ദിവ സവും നോമ്പനുഷ്ഠിക്കാം. (മുത്തഫഖുൻ അലൈഹി) 717 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ശഅബാനിന്റെ അവസാന പകുതി അവശേഷിച്ചാൽ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. (തിർമുദി) 718 അമ്മാർ(റ) വിൽനിന്ന് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on റമളാനിനു മുമ്പ് തിങ്കളാഴ്ചയോ വ്യാഴാഴ്ചയോ യോജിച്ചു വന്നാലല്ലാതെ നോമ്പെടുക്കാൻ വിരോധം

റമളാനിൽ സുകൃതം പ്രവർത്തിക്കലും അവസാനത്തെ പത്തിൽ അത് വർദ്ധിപ്പിക്കലും

715 ഇബ്‌നുഅബ്ബാസ്(റ) വിൽനിന്ന് നിവേദനം: നബി(സ)ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല ധർമ്മിഷ്ഠനായിരുന്നു. എന്നാൽ അവിടുന്ന് ഏറ്റവും കൂടുതൽ ധർമ്മം ചെയ്തിരുന്നത് ജിബ്‌രീ(അ)ലുമായി കണ്ടുമുട്ടാറുള്ള റമളാനിലായിരുന്നു. റമളാനിന്റെ  ഓരോ രാത്രിയിലും ജിബിരീൽ(അ) തിരുദൂതരെ കണ്ടുമുട്ടാറുണ്ടായിരുന്നു. പ്രസ്തുത അവസരത്തിൽ ഖുർആൻ അദ്ദേഹത്തിനു പഠിപ്പിച്ചിരുന്നു .അടിച്ചുവീശികൊണ്ടിരിക്കുന്ന കാറ്റ് പോലെ ഉദാരശീലനായിരുന്നുപ്രവാചകൻ(സ). (മുത്തഫഖുൻ അലൈഹി) 699 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on റമളാനിൽ സുകൃതം പ്രവർത്തിക്കലും അവസാനത്തെ പത്തിൽ അത് വർദ്ധിപ്പിക്കലും

വിശുദ്ധ റമളാനിലെ നോമ്പും അതിന്റെ ശ്രേഷ്ഠതകളും

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വിശുദ്ധ റമളാനിലെ നോമ്പും അതിന്റെ ശ്രേഷ്ഠതകളും

സകാത്ത് (നിർബന്ധ ദാനം) പ്രാധാന്യവും മഹത്വവും

അല്ലാഹു പറയുന്നു: നിങ്ങൾ നമസ്‌കാരം നിലനിർത്തുകയും നിർബന്ധദാനം കൊടുക്കുകയും വേണം. (ബഖറ 43) (കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (ബയ്യിന :5) (അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽ നിന്ന് നീ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സകാത്ത് (നിർബന്ധ ദാനം) പ്രാധാന്യവും മഹത്വവും

ദന്തശുദ്ധീകരണവും മറ്റു ശുദ്ധീകരണ മുറകളും

701 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ) പറഞ്ഞു: എന്റെ അനുയായികൾക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്‌കാരത്തോടൊപ്പവും ദന്തശുദ്ധീകരണം നടത്താൻ ഞാൻ നിർബന്ധിക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി.) 702 ശുറൈഹ്(റ) വിൽ നിന്ന് നിവേദനം: ഞാൻ ആയിശ (റ) യോട് ചോദിച്ചു, നബി(സ)വീട്ടിൽ കയറിയാൽ ആദ്യമായി തുടങ്ങുന്നതെ ന്തായിരുന്നു? അവർ പറഞ്ഞു: ബ്രഷ് ചെയ്യലാണ്. (മുസ്ലിം) 703 … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ദന്തശുദ്ധീകരണവും മറ്റു ശുദ്ധീകരണ മുറകളും

ലെലത്തുൽ ഖദ്ർ, അതിന്റെ ശ്രേഷ്ഠത, പ്രതീക്ഷിക്കാവുന്ന ദിവസങ്ങൾ

തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ  രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ  എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ. (ഖദ്‌റ് 1-8) (തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.) … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ലെലത്തുൽ ഖദ്ർ, അതിന്റെ ശ്രേഷ്ഠത, പ്രതീക്ഷിക്കാവുന്ന ദിവസങ്ങൾ

റമളാനിലെ തറാവീഹ് നമസ്‌കാരം

696 അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നിർബന്ധിക്കാത്ത രൂപത്തിൽ റമളാനിലെ രാത്രി നമസ്‌കാരം നിർവ്വഹിക്കാൻ നബി(സ)പ്രേരിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു. പ്രതിഫലേഛയോടും സത്യവിശ്വാസത്തോടും കൂടി ആരെങ്കിലും റമാളാനിൽ രാത്രി നമസ്‌കാരം നിർവ്വഹിച്ചാൽ അവന് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു. (മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on റമളാനിലെ തറാവീഹ് നമസ്‌കാരം

രാത്രിയിലെ സുന്നത്ത് നമസ്‌കാര ത്തിന്റെ ശ്രേഷ്ഠത

അല്ലാഹു പറയുന്നു: (രാത്രി നീ ഉറക്കമൊഴിക്കൂ (തഹജ്ജുദ് നമസ്‌കാരം നിർവ്വഹിക്കൂ)അത് ഉന്നതപദവി കൈവരുത്തിത്തരുന്ന നടപടിയത്രെ. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്തെത്തിക്കാൻ ഇടയുണ്ട് ) ഇസ്‌റാഅ് :79 (ശിക്ഷ ഭയപ്പെട്ടുകൊണ്ടും പ്രതിഫലം മോഹിച്ചുകൊണ്ടും തങ്ങ ളുടെ റബ്ബിനോട് പ്രർത്ഥിച്ച്‌കൊണ്ട് വിരിപ്പുകളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ ഉയരുന്നതാണ് (സജദ : 18) (രാത്രി അൽപം മാത്രമേ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on രാത്രിയിലെ സുന്നത്ത് നമസ്‌കാര ത്തിന്റെ ശ്രേഷ്ഠത