ലെലത്തുൽ ഖദ്ർ, അതിന്റെ ശ്രേഷ്ഠത, പ്രതീക്ഷിക്കാവുന്ന ദിവസങ്ങൾ

തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ  രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം
മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ  എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ.
(ഖദ്‌റ് 1-8)

(തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.) (44/3)

697 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: പ്രതിഫലേഛയോടും സത്യവിശ്വാസത്തോടും കൂടി ആരെങ്കിലും(ലൈലത്തുൽ ഖദ്ർ) നിർണയത്തിന്റെ  രാത്രിയിൽ രാത്രി നമസ്‌കാരം നിർവ്വഹിച്ചാൽ അവന് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു. (മുത്തഫഖുൻ അലൈഹി).

698 ആയിശ(റ)വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: റമളാനിലെ അവസാനത്തെ പത്തിൽ നിങ്ങൾ (ലൈലത്തുൽ ഖദ്ർ)
നിർണയത്തിന്റെ രാത്രിയെ പ്രതീക്ഷിക്കുക. (മുത്തഫഖുൻ അലൈഹി).

699 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: റമളാനിന്റെ അവസാനത്തെ പത്തിൽ പ്രവേശിച്ചാൽ പ്രവാചകൻ(സ) ആരാധനകളെ കൊണ്ട് രാത്രിയെജീവിപ്പിക്കുകയും സഹധർമ്മിണിയെ വിളിച്ചുണർത്തുകയും അരയുടുപ്പ് മുറുക്കി എടുക്കുകയും ചെയ്യാറുണ്ടായിരുന്നു. (മുത്തഫഖുൻ അലൈഹി).

700 ആയിശ(റ)വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ  പ്രവാചകരേ(സ), ലൈലത്തുൽ ഖദ്ർ എന്നാണെന്ന് എനിക്ക് മനസ്സിലായാൽ അന്ന് ഞാൻ എന്തണ്ടാണ് പറയേണ്ടത്? അപ്പോൾ അദ്ദേഹം
പറഞ്ഞു: നീ അല്ലാഹുവേ, നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കുന്നത് നിനക്ക് ഇഷ്ടവുമാണ്. അതിനാൽ എനിക്ക് മാപ്പുനൽകേണമേ എന്ന് പറയുക. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.