അത്താഴത്തിന്റെയും അത് പിന്തിപ്പിക്കുന്നതിന്റെയും മഹത്വം

720 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:നിങ്ങൾ അത്താഴം കഴിക്കണം. നിശ്ചയമായും അത്താഴം കഴിക്കുന്നതിൽ നൻമയുണ്ട് . (മുത്തഫഖുൻ അലൈഹി)

721 ഇബ്‌നുഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)ക്ക് രണ്ട്  മുഅദ്ദിനുകൾ (ബാങ്ക് വിളിക്കുന്നയാൾ) ഉണ്ടായിരുന്നു. ബിലാലും ഇബ്‌നുഉമ്മുമക്തൂമും. നബി(സ)പറഞ്ഞു: നിശ്ചയം ബിലാൽ(റ) രാത്രിയിലാണ് ബാങ്ക് കൊടുക്കുക. ഇബ്‌നു ഉമ്മു മക്തൂമും ബാങ്ക് കൊടുക്കുന്നത് വരെ നിങ്ങൾക്ക് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യാം. റാവി പറഞ്ഞു: അവ രണ്ടിന്റെയും ഇടയിൽ ഒരാൾ ഇറങ്ങുകയും മറ്റൊരാൾ കയറുകയും ചെയ്യുന്നത്ര സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.