ദന്തശുദ്ധീകരണവും മറ്റു ശുദ്ധീകരണ മുറകളും

701 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ) പറഞ്ഞു: എന്റെ അനുയായികൾക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിൽ എല്ലാ നമസ്‌കാരത്തോടൊപ്പവും ദന്തശുദ്ധീകരണം നടത്താൻ ഞാൻ
നിർബന്ധിക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി.)

702 ശുറൈഹ്(റ) വിൽ നിന്ന് നിവേദനം: ഞാൻ ആയിശ (റ) യോട് ചോദിച്ചു, നബി(സ)വീട്ടിൽ കയറിയാൽ ആദ്യമായി തുടങ്ങുന്നതെ ന്തായിരുന്നു? അവർ പറഞ്ഞു: ബ്രഷ് ചെയ്യലാണ്. (മുസ്ലിം)

703 ആയിശ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ബ്രഷ് ചെയ്യൽ വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമാകുന്നു.(നസാഈ ,ഇബ്‌നു ഖുസൈമ)

704 ഇബ്‌നുഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ മീശ വെട്ടുകയും താടി വളർത്തുകയും വേണം. (മുത്തഫഖുൻ അലൈഹി.)

705 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: നൈസർഗ്ഗകി കാര്യങ്ങൾ അഞ്ചാണ്. ചേലാകർമ്മം ചെയ്യൽ, ഗുഹ്യരോമം നീക്കൽ, നഖം മുറിക്കുക, മീശവെട്ടുക, കക്ഷം വൃത്തിയാക്കുക (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.