റമളാനിൽ സുകൃതം പ്രവർത്തിക്കലും അവസാനത്തെ പത്തിൽ അത് വർദ്ധിപ്പിക്കലും

715 ഇബ്‌നുഅബ്ബാസ്(റ) വിൽനിന്ന് നിവേദനം: നബി(സ)ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല ധർമ്മിഷ്ഠനായിരുന്നു. എന്നാൽ അവിടുന്ന് ഏറ്റവും കൂടുതൽ ധർമ്മം ചെയ്തിരുന്നത് ജിബ്‌രീ(അ)ലുമായി കണ്ടുമുട്ടാറുള്ള റമളാനിലായിരുന്നു. റമളാനിന്റെ  ഓരോ രാത്രിയിലും ജിബിരീൽ(അ) തിരുദൂതരെ കണ്ടുമുട്ടാറുണ്ടായിരുന്നു. പ്രസ്തുത അവസരത്തിൽ ഖുർആൻ അദ്ദേഹത്തിനു പഠിപ്പിച്ചിരുന്നു .അടിച്ചുവീശികൊണ്ടിരിക്കുന്ന കാറ്റ് പോലെ ഉദാരശീലനായിരുന്നുപ്രവാചകൻ(സ). (മുത്തഫഖുൻ അലൈഹി)

699 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: റമളാ നിന്റെ  അവസാനത്തെ പത്തിൽ പ്രവേശിച്ചാൽ പ്രവാചകൻ(സ) ആരാധനകളെ കൊണ്ട് രാത്രിയെജീവിപ്പിക്കുകയും സഹധർമ്മിണിയെ വിളിച്ചുണർത്തുകയും അരയുടുപ്പ് മുറുക്കി എടുക്കുകയും ചെയ്യാറുണ്ടാ യിരുന്നു. (മുത്തഫഖുൻ അലൈഹി).

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.