വിശുദ്ധ റമളാനിലെ നോമ്പും അതിന്റെ ശ്രേഷ്ഠതകളും

അല്ലാഹു പറയുന്നു:

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവർ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന് ഗുണകരമാകുന്നു. നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമം. ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനണ്ടാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെകൽപിച്ചിട്ടുള്ളത്.) (ബഖറ: 183 185)

710 അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട് . നോമ്പൊഴിച്ചുള്ള മനുഷ്യന്റെ എല്ലാ കർമ്മങ്ങളും അവനുതന്നെയുള്ളതാണ്, നോമ്പ് എനിക്കും. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്. തെറ്റുകൾ തടുക്കാനുള്ള ഒരു പരിചയാണ്നോമ്പ്. നിങ്ങളിൽ ആർക്കെങ്കിലും നോമ്പ് ദിവസമായാൽ തെറ്റ് പ്രവർത്തിക്കാതിരിക്കുകയും ബഹളമുണ്ടാക്കാതിരിക്കുകയും ചെയ്യട്ടെ. ഇനി വല്ലവനും അവനെ വഴക്കു പറയുകയോ അവനോട് ശണ്ഠകൂടുകയോ ചെയ്യുന്നപക്ഷം ഞാൻ നോമ്പുകാരനണ്ടാണ് എന്ന് പറയട്ടെ മുഹമ്മദിന്റെ  ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ്സത്യം, നോമ്പു കാരന്റെ  വായയുടെ ഗന്ധം അല്ലാഹുവിന്റെ  അടുക്കൽ കസ്തൂരിയെക്കാൾ വാസനയുള്ളതാണ്. നോമ്പുകാരന് രണ്ട് ആനന്ദമുണ്ട് . ഒന്ന് നോമ്പ് മുറിക്കുമ്പോഴും മറ്റൊന്ന് നോമ്പുമായി തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും.(മു. അലൈഹി)

711 സഹ്ൽ ഇബ്‌നുസഅദ്(റ) വിൽനിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വർഗത്തിൽ റയ്യാൻ എന്ന ഒരു കവാടമു്. അന്ത്യദിനത്തിൽ നോമ്പുകാരാണ് അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക. അവരല്ലാത്ത മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് ചോദിക്കപ്പെടും നോമ്പുകാരെവിടെ? ഉടനെ അവർ എഴുന്നേറ്റ് കൊണ്ട് അതിലൂടെ പ്രവേശിക്കും. അങ്ങിനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാൽ വാതിൽ അടക്കപ്പെടും. പിന്നീട് ആർക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല.(മുത്തഫഖുൻ അലൈഹി)

712 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:റമളാൻ സമാഗതമായാൽ സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും.നരകത്തിന്റെ  വാതിലുകൾ അടക്കുകയും പിശാചുക്കളെ ചങ്ങലയിൽ ബന്ധിക്കപ്പെടുകയും ചെയ്യും (മുത്തഫഖുൻ അലൈഹി)

713 അബൂ സഈദുൽ ഖുദ്‌രി(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവിന്റെ  മാർഗത്തിൽ ആരും തന്നെ ഒരുദിവസം വ്രതമനുഷ്ഠിക്കുന്നില്ല, അതുകാരണം അവന്റെ മുഖം നരകത്തിൽ നിന്നും 70 വർഷത്തെ വഴി അകലെയാക്കിയിട്ടല്ലാതെ(മുത്തഫഖുൻ അലൈഹി)

714 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ റമളാൻ മാസപ്പിറവി കാൽ നോമ്പെടുക്കുകയും ശവ്വാൽപിറവി കാൽ നോമ്പുപേക്ഷിക്കുകയും ചെയ്യുക. മേഘംകാരണം പിറവി കാണാതെപോയാൽ ശഅബാൻ മാസം നിങ്ങൾ 30 പൂർത്തീകരിക്കുക. (മുത്തഫഖുൻ അലൈഹി) മുസ്‌ലിമിന്റെ  ഒരു റിപ്പോർട്ടിലുണ്ട് മേഘംമൂലം മാസപ്പിറവി കാണാൻ കഴിയാതെ വന്നാൽ 30 നോമ്പ് നിങ്ങളനുഷ്ഠിക്കുക.

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.