റമളാനിലെ തറാവീഹ് നമസ്‌കാരം

696 അബൂഹുറൈറ (റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നിർബന്ധിക്കാത്ത രൂപത്തിൽ റമളാനിലെ രാത്രി നമസ്‌കാരം നിർവ്വഹിക്കാൻ നബി(സ)പ്രേരിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു. പ്രതിഫലേഛയോടും സത്യവിശ്വാസത്തോടും കൂടി ആരെങ്കിലും റമാളാനിൽ രാത്രി നമസ്‌കാരം നിർവ്വഹിച്ചാൽ അവന് മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെട്ടിരിക്കുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.