അല്ലാഹു പറയുന്നു: (രാത്രി നീ ഉറക്കമൊഴിക്കൂ (തഹജ്ജുദ് നമസ്‌കാരം നിർവ്വഹിക്കൂ)അത് ഉന്നതപദവി കൈവരുത്തിത്തരുന്ന നടപടിയത്രെ. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്തെത്തിക്കാൻ ഇടയുണ്ട് ) ഇസ്‌റാഅ് :79
(ശിക്ഷ ഭയപ്പെട്ടുകൊണ്ടും പ്രതിഫലം മോഹിച്ചുകൊണ്ടും തങ്ങ ളുടെ റബ്ബിനോട് പ്രർത്ഥിച്ച്‌കൊണ്ട് വിരിപ്പുകളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ ഉയരുന്നതാണ് (സജദ : 18)
(രാത്രി അൽപം മാത്രമേ അവർ ഉറങ്ങാറുള്ളൂ. (അദ്ദാരിയാത്ത് : 17)
685 സാലീം(റ)തന്റെ പിതാവിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: അബ്ദുല്ല നല്ല വ്യക്തിയാണ്. അദ്ദേഹം രാത്രി തഹജ്ജുദ് നമസ്‌കരിച്ചെങ്കിൽ (കൊള്ളാമായിരുന്നു) സാലിം(റ) പറയുന്നു. അതിനു ശേഷം
അബ്ദുല്ല രാത്രിയിൽ അൽപം മാത്രമേ ഉറങ്ങാറുള്ളൂ (മുത്തഫഖുൻ അലൈഹി).
686 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: നിങ്ങളോരോരുത്തരും നിദ്രയിലായിരിക്കുമ്പോൾ നിങ്ങളുടെ തലയുടെ പിൻവശം പിശാച് മൂന്ന് കെട്ടുകൾ കെട്ടിയിടുന്നതാണ്. നിനക്ക് ദീർഘമായ രാത്രി ലഭിക്കട്ടെ. അതു കൊണ്ട് നീ ഉറങ്ങിക്കൊള്ളൂ എന്ന് മന്ത്രിച്ച് കൊണ്ടാണ് ഓരോന്നും അവൻ കെട്ടിയിടുക. എന്നാൽ അവനുണർന്ന് അല്ലാഹുവിനെ സ്മരിച്ചുവെങ്കിൽ അവയിൽ നിന്ന് ഒരു കെട്ടു അഴിഞ്ഞു പോകുന്നതാണ്. അവൻ വുളു ചെയ്താൽ വേറൊരു കെട്ടും അഴിഞ്ഞു പോകും നമസ്‌കരിച്ചെങ്കിലോ എല്ലാ കെട്ടും അഴിഞ്ഞുപോകുന്നതാണ്. അങ്ങനെ അവൻ സംത്രപ്തനും ഉന്മേഷവാനുമായിത്തീരുന്നു. അല്ലാത്ത പക്ഷം അവൻ മടിയനും മ്‌ളേഛ മനസ്‌കനുമായി തീരുന്നതാണ്. (മുത്തഫഖുൻ അലൈഹി).
687 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: റമളാനിലേതല്ലാത്ത നോമ്പുകളിൽവെച്ച് ഏറ്റവും ഉത്തമമായത് മുഹറമാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫർള് നമസ്‌കാരത്തിന് ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്‌കാരമാണ്. (മുസ്‌ലിം)
688 ഇബ്‌നുഉമർ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഈരണ്ട് റകഅത്താണ്. അങ്ങനെ പ്രഭാതത്തെ നീ ഭയന്നാൽ ഒരു റകഅത്ത് വിത്ർ നമസ്‌കരിക്കൂ. (മുത്തഫഖുൻ അലൈഹി).
689 ആയിശ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) രാത്രി പതിനൊന്ന് റകഅത്ത് നമസ്‌കരിക്കാറുണ്ട് . നിങ്ങളിൽനിന്ന് ഒരോരുത്തരും അമ്പത് ആയത്തകൾ ഓതുന്നത്ര സമയം അതിൽ ഓരോ സുജൂദും ചെയ്തിരുന്നു. സുഹി നമസ്‌കാരത്തിനു മുമ്പായി രണ്ട് റകഅത്ത് അവിടുന്ന് നമസ്‌കരിക്കാറുണ്ട് . എന്നിട്ട് നമസ്‌കാര സമയം അറിയിക്കാൻ ബാങ്ക് വിളിക്കുന്നവൻ ചെല്ലുന്നത് വരെ വലതുഭാഗം ചെരിഞ്ഞു കിടക്കും (ബുഖാരി)
690 ആയിശ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) രാത്രിയുടെ ആദ്യസമയത്തിൽ ഉറങ്ങുകയും അവസാനയാമത്തിൽ എഴുന്നേറ്റ് സുന്നത്ത് നമസ്‌കരിക്കുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി).
691 ജാബിർ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നിശ്ചയം രാത്രിയിൽ ഒരു (പ്രത്യേക)സമയമുണ്ട് ഇഹപര കാര്യങ്ങളിൽ നന്മ ചോദിച്ച് കൊണ്ട് ഒരു മുസ്ലീമും യോജിച്ചാൽ അല്ലാഹു അവന് ആ കാര്യം നൽകുക തന്നെ ചെയ്യും. എല്ലാ രാത്രിയിലും ഇങ്ങനെ തന്നെയാണ്. (മുസ്‌ലിം.)
692 ആയിശ(റ) ൽ നിന്ന് നിവേദനം: റസൂൽ(സ) രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുമ്പോൾ ലഘുവായ റണ്ട് റകഅത്ത് കൊണ്ടാണ് നമസ്‌കാരം ആരംഭിച്ചിരുന്നത്. (മുസ്‌ലിം.)
693 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും ഭാര്യയെ വിളിച്ചുണർത്തി അവൾ എഴുന്നേൽക്കാതിരുന്നപ്പോൾ മുഖത്ത് വെള്ളംകുടഞ്ഞു
എഴുന്നേൽപ്പിച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. അപ്രകാരം തന്നെ രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കുകയും ഭർത്താവിനെ വിളിച്ചുണർത്തി അയാൾ എഴുന്നേൽക്കാതിരുന്നപ്പോൾ മുഖത്ത് വെള്ളം കുടഞ്ഞു എഴുന്നേൽപ്പിക്കുകയും ചെയ്തവളേയും അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്)
694 ആയിശ(റ) ൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾക്കാർക്കെങ്കിലും നമസ്‌കാരത്തിൽ ഉറക്കം ബാധിച്ചാൽ ഉറക്കം വിട്ടുമാറുന്നത് വരെ അവർ ഉറങ്ങികൊള്ളട്ടെ. നിശ്ചയം നിങ്ങളാരെ
ങ്കിലും ഉറങ്ങികൊണ്ട് നമസ്‌കരിക്കുമ്പോൾ ഇസ്തിഗ്ഫാർ ചെയ്യുന്നതിനിടയിൽ തന്നെതന്നെ കുറ്റപ്പെടുത്തിയേക്കാം (മുത്തഫഖുൻ അലൈഹി).
695 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നിങ്ങളാരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുമ്പോൾ ഖുർആൻ ഓതാൻ നാവിൽ പ്രയാസം നേരിടുകയും പറയുന്നത് ഗ്രഹിക്കാൻ കഴിയാതാവുകയും
ചെയ്താൽ ഉറങ്ങിക്കൊള്ളക. (മുസ്‌ലിം)
65. ആയിശ(റ) നിവേദനം: നബി(സ) തന്റെ കാലുകൾ വിങ്ങിപൊട്ടുന്നത് വരെ രാത്രി നമസ്‌കരിക്കുമായിരുന്നു. അല്ലാഹു മുൻകൂട്ടി തന്നെ നിങ്ങളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങൾ
പൊറുത്തു തന്നിരിക്കെ താങ്കളെന്തിനാണ് ഇങ്ങിനെ പ്രയാസപ്പെടുന്നതെന്ന് ഞാൻ നബി(സ)യോട് ചോദിക്കുകയുണ്ടായി. അപ്പോൾ അവിടുന്ന് പറയുകയുണ്ടായി: നന്ദിയുള്ള ഒരു ദാസനായി
മാറുവാൻ ഞാനിഷ്ടപ്പെടാതിരിക്കുമോ? (മുത്തഫഖുൻ അലൈഹി)
103. അബ്ദുല്ലാഹിബ്‌നു അംറ്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലയോ അബ്ദുല്ലാ, രാത്രി നമസ്‌കാരം നിർവ്വഹിക്കാറുണ്ടാ യതിന് ശേഷം അത് ഉപേക്ഷിച്ച ഒരാളെ പോലെ നീ
മാറരുത്. (മുത്തഫഖുൻ അലൈഹി)
104. ആയിശ(റ) വിൽ നിന്ന് നിവേദനം: രോഗത്താലോ മറ്റൊ നബി(സ)ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്‌കാരം പാഴായിപ്പോയാൽ പകൽ 12 റക്അത്ത് നമസ്‌കരിക്കുമായിരുന്നു. (മുസ്‌ലിം)