716 അബൂ ഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളിലൊരാളും ഒന്നോ രണ്ടോ നോമ്പുകൊണ്ട് റമളാനിനെ മുൻകടക്കാൻ പാടില്ല. പതിവായി നോമ്പ് നോൽക്കുന്ന വനൊഴികെ. അവന് അന്നേ ദിവ സവും നോമ്പനുഷ്ഠിക്കാം. (മുത്തഫഖുൻ അലൈഹി)
717 അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ശഅബാനിന്റെ അവസാന പകുതി അവശേഷിച്ചാൽ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. (തിർമുദി)
718 അമ്മാർ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസം വല്ലവനും നോമ്പനുഷ്ഠിച്ചാൽ അവൻ അബുൽഖാസിമിനോട് വിപരീതം പ്രവർത്തിച്ചു. (അബൂ ദാവൂദ്)