വിട്ടുവീഴ്ച കാണിക്കേണ്ടതിന്റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേതിന്റെയും പ്രാധാന്യം

”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.” (7/199)

” അതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക.” (15/85)

”അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (24/22)

”മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. ” (3/134)

”വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേ കാര്യങ്ങളിൽ പെട്ടതാകുന്നു.” (42/43)

383. ആയിശാ(റ)ൽ നിന്ന് നിവേദനം: യുദ്ധവേളയിലല്ലാതെ നബി(സ)അടിമകളേയോ തന്റെ പരിചാരകരെയോ മറ്റുവല്ലവരെയുമോ തന്റെ കരങ്ങൾകൊണ്ട് തല്ലിയിട്ടില്ല. അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കപ്പെടു മ്പോഴല്ലാതെ തനിക്ക് നേരിട്ട ഏതെങ്കിലും കാര്യത്തിന്റെ പേരിൽ അവിടുന്ന് പ്രതികാരം നടത്തിയിട്ടുമില്ല. അല്ലാഹുവിന്റെ അവകാശങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രതികാരം ചെയ്യാറുണ്ടാ യിരുന്നു. (മുസ്‌ലിം)

384. അനസ്‌(റ)നിന്ന് നിവേദനം: ഞാൻ നബി(സ)യുടെ കൂടെ നടക്കുമ്പോൾ അവിടുത്തെ ചുമലിൽ കരകൾ പരുപരുത്ത ഒരു നജ്‌റാനി പുതപ്പുണ്ടായിരുന്നു. ഒരു ഗ്രാമീണൻ നബി(സ)യുടെ പിറകിൽ വന്നു അതു പിടി ച്ച് വലിച്ചു. അപ്പോൾ ഞാൻ നബി(സ)യുടെ ചുമലിലേക്ക് നോക്കി. ശക്തമായ വലി കാരണം അത് ചുമന്ന് തുടുത്തിരുന്നു. വലിക്ക് ശേഷം അയാൾ നബി(സ)യോട് പറയുകയുണ്ടായി: നിന്റെയടുക്കലുള്ള അല്ലാഹുവിന്റെ സ്വത്തിൽ നിന്ന് എനിക്കും തരിക. നി അയാളെ നോക്കി പുഞ്ചിരിക്കുകയും അയാൾക്ക് വല്ലതും നൽകാൻ കൽപ്പിക്കുകയും ചെതു. (മുത്തഫഖുൻ അലൈഹി)

31. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി:ഗുസ്തി പിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. കോപമുണ്ടാകുമ്പോൾആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ. (മുത്തഫഖുൻഅലൈഹി)

33. അബൂ ഹുറൈറ(റ) പറയുന്നു: ഒരാൾ നബി(സ)യുടെഅടുത്ത് വന്ന് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞു. നബി(സ)അരുളി:നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാൻ ആവശ്യപ്പെട്ടു.അപ്പോഴെല്ലാം നീ കോപിക്കരുത് എന്ന് മാത്രമാണ് നബി(സ)പ്രത്യുത്തരംനൽകിയത്. (ബുഖാരി)

This entry was posted in അദ്ധ്യായം 73 : വിട്ടുവീഴ്ച കാണിക്കേണ്ടതിന്‍റെയും അവിവേകികളിൽ നിന്നും വിഢ്ഡികളിൽനിന്നും തിരിഞ്ഞ്കളയേണ്ടതിന്‍റെയും പ്രാധാന്യം. Bookmark the permalink.