ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക

” അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന് ഗുണകരമായിരിക്കും.” (22/30)

”നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്നതാണ്.” (47/7)

386. അബൂമസ്ഉൂദ്(റ) നിവേദനം: ഒരാൾ നബി(സ)യുടെ അടുത്ത് വന്ന് ഇങ്ങനെ പരാതി പറയുകയുണ്ടായി: സുബഹി നമസ്‌കാരത്തിൽ ഇമാം ദീർഘിപ്പിച്ച് പാരായണം ചെയ്യുന്നതിനാൽ ഞാൻ വൈകിയാണ്‌ വരാറുള്ളത്. അപ്പോൾ നബി(സ) കോപിച്ചു കൊണ്ട് അന്ന് നടത്തിയത്‌ പോലെയുള്ള ഒരു ഉപദേശവും ഞാൻ മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അവിടുന്ന് പറയുകയുണ്ടായി: ജനങ്ങളെ നിങ്ങളുടെ കൂട്ടത്തിൽ വെറുപ്പിക്കുന്നവരുണ്ട് ജനങ്ങൾക്ക് ഇമാമായി നിൽക്കുന്ന വർ ദീർഘിപ്പിക്കാതെ ലളിതമായി നമസ്‌കരിക്കട്ടെ. അവരുടെ കുട്ടത്തിൽ രോഗികളും പ്രായം അധികമായവരും അത്യാവശ്യങ്ങൾക്ക് പുറപ്പെടേവരുമുണ്ടാകും. (മുത്തഫഖുൻ അലൈഹി)

387. ആയിശ(റ) നിവേദനം: നബി(സ)തിരുമേനി ഒരിക്കൽ വീട്ടിൽവന്നപ്പോൾ രൂപങ്ങളുള്ള ഒരുകർട്ടൻകൊണ്ട് ഞാൻ ജനൽ മറച്ചിരുന്നു. അതുകണ്ട നബി(സ)യുടെ മുഖം വിവർണ്ണമാവുകയും അതുകീറികളയുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറയുകയുണ്ടായി. ആയിശാ പരലോകനാളിൽ അല്ലാഹുവിന്റെയടുക്കൽ കഠിനമായ ശിക്ഷക്കു വിധേയരാക്കപ്പെടുക അല്ലാഹുവിന്റെ സൃഷ്ടിക്കലിനോട് സാമ്യപ്പെടാൻ ശ്രമിച്ചവരെയാകുന്നു. (മുത്തഫഖുൻ അലൈഹി)

383. ആയിശാ(റ)ൽ നിന്ന് നിവേദനം: യുദ്ധവേളയിലല്ലാതെ നബി(സ) അടിമകളേയോ തന്റെ പരിചാരകരെയോ മറ്റുവല്ലവരെയുമോ തന്റെ കരങ്ങൾകൊണ്ട് തല്ലിയിട്ടില്ല. അല്ലാഹുവിന്റനിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴല്ലാതെ തനിക്ക് നേരിട്ട ഏതെങ്കിലും കാര്യത്തിന്റെ പേരിൽ അവിടുന്ന് പ്രതികാരം നടത്തിയിട്ടുമില്ല. അല്ലാഹുവിന്റെ അവകാശങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രതികാരം ചെയ്യാറുണ്ടായിരുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 75 : ദീനിന്റെ പവിത്രതകൾ ലംഘിക്കപ്പെടുമ്പോൾ കോപിക്കുകയും ദീനിനെ സഹായിക്കുകയും ചെയ്യുക. Bookmark the permalink.