ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്‌

”സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും.സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (43/67)

400. ആയിശ(റ) നിവേദനം: നബി(സ)അരുളി: ഏതെങ്കിലും ഭരണാധികാരിക്ക് അല്ലാഹു നന്മയുദേശിച്ചാൽ അല്ലാഹു അയാൾക്ക് സത്യസന്ധമായ സഹായിയെ നൽകുന്നതാണ്. അയാൾ വല്ലതും മറന്നാൽ അവൻ ഓർമപ്പെടുത്തുന്നതും സഹായിക്കുന്നതുമാണ്. അല്ലാഹു അയാൾക്ക് മറ്റു വല്ലതുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചീത്ത സഹായിയെ നൽകുന്നതാണ്. അയാൾ വല്ലതും മറന്നാൽ അവൻ ഓർമപ്പെടുത്തുകയോ ഓർത്താൽ തന്നെ സഹായിക്കുന്നതോ അല്ല. (അബൂദാവൂദ് ഇമാം മുസ്‌ലിമിന്റെ ശർത്തുകൾ ഒത്തനിലയിൽ ഉദ്ധരിച്ചത്.)

This entry was posted in അദ്ധ്യായം 80 : ഭരണാധിപന്മാരും വിധികർത്താക്കളും സത്യസന്ധരായ സഹായികളെ കൂട്ടുകാരാക്കേണ്ടതും ചീത്ത കൂട്ടുകാരെ കരുതിയിരിക്കേണ്ടതുമാണ്‌. Bookmark the permalink.