അധികാരം ചോദിച്ചു വാങ്ങാതിരിക്കുക, ഒഴിച്ചുകൂടാത്ത ഘട്ടങ്ങളിലൊഴികെ അത് ഏറ്റെടുക്കാതിരിക്കുക

”ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും.”(28/83)

397. അബ്ദുറഹ്മാൻ ബിൻ സമൂറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: അബ്ദുറഹ് മാൻ നിങ്ങൾ അധികാരം ചോദിക്കരുത്. ചോദിക്കാത നിന്നിലേക്ക് അതു വന്നുചേരുന്നുവെങ്കിൽ നീ തദ്‌വിഷയത്തിൽ സഹായിക്കപ്പെടും. നീ അത് ചോദിച്ചു വാങ്ങിയാൽ നീ തന്നെ അത് മുഴുവനായി ഏറ്റടുക്കേണ്ടി വരും. നീ ഒരു വിഷയത്തിൽ സത്യംചെയ്തു പിന്നീട് അതിനേക്കാൾ മെച്ചപ്പെട്ടത് കാണുകയും ചെയ്താൽ കൂടുതൽ നല്ലത് ചെയ്യുകയും സത്യത്തിന്റെ പേരിൽ പ്രയാശ്ചിത്തം ചെയ്യുകയും വേണ്ടതാണ്. (മുത്തഫഖുൻ അലൈഹി)

398. അബൂദർറി(റ) നിന്ന് നിവേദനം: ഞാൻ ചോദിച്ചു. പ്രവാചകരേ എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവിടുത്ത കൈ എന്റെ ചുമലിൽ തല്ലികൊണ്ട് പറഞ്ഞു. അബൂദർറേ നീ ബലഹീനനാണ്. അതൊരു അമാനത്തുമാണ്. അർഹിക്കും വിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തിൽ നിന്ദ്യതക്കും ഖേദത്തിനും അതുകാരണമായി തീരും. (മുസ്‌ലിം)

399. അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നിശ്ചയം നിങ്ങൾ അധികാരത്തിന് അത്യാഗ്രഹം കാണിക്കുക തന്നെചെയ്യും. എന്നാലത് അന്ത്യദിനത്തിൽ ഖേദത്തിനും നഷ്ടത്തിനും കാരണമാവും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 79 : അധികാരം ചോദിച്ചു വാങ്ങാതിരിക്കുക ഏറ്റെടുക്കാതിരിക്കുക. Bookmark the permalink.