ഉപദ്രവങ്ങൾ സഹിക്കുക

” വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേ കാര്യങ്ങളിൽ പെട്ടതാകുന്നു.” (42/43)

”കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. ” (3/134)

385. അബൂഹുറൈറ(റ)നിവേദനം: ഒരാൾ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ എനിക്ക് ചില കുടുംബബന്ധുക്കളുണ്ട് ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്ക് വേണ്ടി പൊറുക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി(സ)പറഞ്ഞു. നീ ഇപറയുന്നപോലയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിക്കുന്നത്‌ പോലെയാണ്. ഈ നില നീ കൈകൊള്ളുമ്പോഴല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചിട്ടുണ്ടായിരിക്കും. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 74 : ഉപദ്രവങ്ങൾസഹിക്കുക. Bookmark the permalink.