ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്‌

”നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തികൊടുക്കുകയും ചെയ്യുക” (26/215)

”തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു.”(16/90)

388. മഅ്ഖൽ ബിൻ യസാർ(റ)നിവേദനം: നബി(സ)പറയുകയുണ്ടായി. ഏതെങ്കിലുമൊരാളെ അല്ലാഹു അധികാരമേൽപ്പിക്കുകയും അയാൾ മരിക്കുന്ന വേളയിൽ പ്രജകളെ വഞ്ചിക്കുന്ന രീതിയിൽ മരണെപ്പടുകയും ചെയ്താൽ അല്ലാഹു അയാളുടെമേൽ സ്വർഗം നിഷിദ്ധമാക്കാതിരിക്കയില്ല. (മുത്തഫഖുൻ അലൈഹി) മുസ്‌ലിന്റെ മറ്റൊരു റിപ്പോർട്ടിൽ ഭരണീയർക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും അവരോട് ഗുണകാംക്ഷ പുലർത്താതിരിക്കുകയും ചെയ്താൽ അവരുടെ കൂടെ അയാൾക്ക് സ്വർഗത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല.

389. ആയിശ(റ)യിൽ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തിൽവെച്ച് റസൂൽ(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അല്ലാഹുവേ എന്റെ സമുദായത്തിന്റെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ടവൻ അവരെ കഷ്ടപ്പെടുത്തുകയുമാണെങ്കിൽ നീ അവനെയും കഷ്ടപ്പെടുത്തേണമേ. എന്റെ പ്രജകളുടെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുത്തു എന്നിട്ടവൻ അവർക്ക് നന്മ ചെയ്തു എങ്കിൽ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്‌ലിം)

This entry was posted in അദ്ധ്യായം 76 : ഭരണാധിപന്മാർ പ്രജകളോട് കാരുണ്യം കാണിക്കണം ഗുണകാംക്ഷ പുലർത്തണം അവരോട് ക്രൂരമായി പെരുമാറരുത്‌. Bookmark the permalink.