നീതിമാനായ ഭരണാധിപതി

”തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമചെയ്യുവാനുമാണ്.” (16/90)

”നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (49/9)

390. അബ്ദുല്ലാ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)പ്രവചിച്ചു: സ്വന്തം കുടുംബത്തിലും തങ്ങളെ ഏൽപ്പിക്കപ്പെട്ടതിലും നീതി പുലർത്തുന്നവർ അല്ലാഹുവിങ്കൽ പ്രകാശത്തിലുള്ള സ്റ്റേജുകളിലാണ്. (മുസ്‌ലിം)മഹത്തായ പ്രതിഫലമാണ് അവർക്കുള്ളത്.

391. ഔഫി(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ)പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങൾ പ്രാർത്ഥിക്കുകയും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ ഉത്തമരായ ഇമാമുകൾ. മറിച്ച് നിങ്ങൾ വെറുക്കുകയും നിങ്ങളെ വെറുക്കുകയും നിങ്ങൾ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ നീചരായ ഇമാമുകൾ. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളവരെ നിരാകരിച്ചാലോ? അവർ നമസ്‌കാരം നിർവഹിക്കുന്നിടത്തോളം കാലം ചെയ്യരുത്. (മുസ്‌ലിം)

392. ഇയാളി(റ)നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്യുന്നത് ഞാൻ കേട്ടു. മൂന്നാളുകളാണ് സ്വർഗാവകാശികൾ 1 നീതിമാനായ ഭരണകർത്താവ്. 2 കുടുംബത്തോടും പൊതുവേ മുസ്‌ലിംകളോടും ദയാദാക്ഷിണ്യമുള്ളവർ. 3 അന്തസ് കാണിക്കുന്ന പ്രാരാബ്ധക്കാരനായമാന്യൻ. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 77 : നീതിമാനായ ഭരണാധിപതി. Bookmark the permalink.