കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധി പന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്‌

”സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക.” (4/59)

393. ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: നീ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ വിഷയങ്ങളിലെല്ലാം ഒരു വിശ്വസിയുടെ ബാധ്യത അനുസരണമാണ്. അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയമാണെങ്കിൽ പിന്നെ കേൾവിയോ അനുസരണമോ ഇല്ല. (മുസ്‌ലിം)

394. അനസ് (റ)നിവേദനം: നബി(സ)പറയുകയുണ്ടായി: തല ഉണക്കമുന്തിരി പോലെയിരിക്കുന്ന എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധിപനെങ്കിലും അയാളെ നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും വേണം. (ബുഖാരി)

395. അബൂഹുറൈറ(റ) നിവേദനം: നബി(സ)പ്രഖ്യപിച്ചു. നിന്റെ ദാരിദ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മാറികടന്ന് അനർഹരെ തെരഞ്ഞടുക്കുമ്പോഴും നീ ഭരണകർത്താക്കളുടെ വാക്ക് പറയുന്നത് കേൾക്കുകയും അനുസരിക്കുകയും വേണം. (മുസ്‌ലിം)

396. അബ്ദില്ലാഹിബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: തന്റെ ഭരണാധിപൻമാരിൽ നിന്ന് ഇഷ്ടപ്പെടാത്തത് വല്ലതും കാണുന്നവർ ക്ഷമ കൈകൊള്ളെട്ട. കാരണം മുസ്‌ലിം സമൂഹത്തിന്റെ ജമാഅത്തിനെതിരെ നിലകൊണ്ടാണ് ഒരാൾമരണപ്പെടുന്നതെങ്കിൽ അയാൾ ജാഹിലിയ മരണമാണ് വരിക്കുന്നത്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 78 : കുറ്റമല്ലാത്ത വിഷയങ്ങളിൽ ഭരണാധിപന്മാരെ നിർബന്ധമായും അനുസരിക്കണം പാപങ്ങളിൽ അനുസരിക്കരുത്‌. Bookmark the permalink.