Monthly Archives: January 2013

സദസ്സിൽ നിന്ന് പിരിയുമ്പോൾ സലാം പറയൽ

513 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ ആരെങ്കിലും ഒരു സദസ്സിലേക്ക് എത്തുന്നുവെങ്കിൽ സലാം പറയണം, സദസ്സിൽ നിന്ന് പിരിഞ്ഞു പോകുന്നുവെങ്കിലും സലാം പറയണം. ആദ്യത്തെ സലാം രണ്ടാമത്തേതിനേക്കാൾ ഒട്ടും അർഹത കൂടിയതല്ല തന്നെ, ( അബൂദാവൂദ്, തിർമുദി)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സദസ്സിൽ നിന്ന് പിരിയുമ്പോൾ സലാം പറയൽ

ഭാര്യക്ക് സലാം പറയൽ, കുഴപ്പമില്ലെങ്കിൽ അന്യ സ്ത്രീകൾക്ക് സലാം പറയൽ

511 സഹല് ബ്‌നു സഅദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഞങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീ മറ്റൊരു റിപ്പോർട്ടിൽ (ഒരു വൃദ്ധ)ഉണ്ടായിരുന്നു. അവർ സിൽഖിന്റെ കിഴങ്ങും ബാർളിധാന്യവും ചേർത്ത് പാചകം ചെയ്ത് വെക്കാറുണ്ടാ യിരുന്നു. ജുമുഅ നമസ്‌കാരശേഷം ഞങ്ങൾ തിരിച്ചു പോരുമ്പോൾ അവർക്ക് ഞങ്ങൾ സലാം പറയും. അപ്പോൾ ഞങ്ങൾക്ക് അവർ അത് നൽകാറുണ്ടാ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on ഭാര്യക്ക് സലാം പറയൽ, കുഴപ്പമില്ലെങ്കിൽ അന്യ സ്ത്രീകൾക്ക് സലാം പറയൽ

കുട്ടികളോടു സലാം പറയൽ

അനസ് (റ)നിവേദനം: അദ്ദേഹം ഒരു ദിവസം കുട്ടികളുടെ അടുത്തുകൂടി കടന്ന് പോയപ്പോൾ സലാം പറയുകയുകയും, നബി(സ)അങ്ങനെ ചെയ്യാറുണ്ടാ യിരുന്നുവെന്ന് പറയുകയും ചെയ്തു. (മുത്തഫ ഖുൻ അലൈഹി)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on കുട്ടികളോടു സലാം പറയൽ

വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ

അല്ലാഹു പറഞ്ഞിരിക്കുന്നു. (നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം), (സൂറത്തുന്നൂർ :61 ) 510 അനസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) എന്നോട് പറഞ്ഞു. മോനേ, നീ വീട്ടിൽ പ്രവേശിച്ചാൽ വീട്ടുകാർക്ക് സലാം പറയണം, നിനക്കും നിന്റെ വീട്ടുകാർക്കും അനുഗ്രഹം ചൊരിയാൻ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ

വീണ്ടും വീണ്ടും കു മട്ടിയാൽ സലാം ആവർത്തിക്കുക

509 അബൂ ഹബറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. നിങ്ങളാരെങ്കിലും നിങ്ങളുടെ സഹോദരനെ കണ്ടു മുട്ടിയാൽ സലാം പറയട്ടെ. അവർക്കിടയിൽ മരമോ, മതിലോ, കല്ലോ മറയിടുകയും വീണ്ടും കണ്ടുമുട്ടുകയയും ചെയ്താൽ വീണ്ടും സലാം പറയട്ടെ. (അബൂദാവൂദ്)

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on വീണ്ടും വീണ്ടും കു മട്ടിയാൽ സലാം ആവർത്തിക്കുക

സലാം പറയുന്നതിന്‍റെ മര്യാദകൾ

507 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞിരിക്കുന്നു, വാഹനത്തിൽ യത്രചെയ്യുന്നവൻ നടക്കുന്നവനോടും, നടന്നു പോകുന്നവൻ ഇരിക്കുന്ന വനോടും, ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്. (മുത്തഫഖുൻ അലൈഹി) ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ കുട്ടികൾ വലിയവർക്കും എന്നു കൂടിയുണ്ട് 508 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ചോദിക്കപ്പെട്ടു, അല്ലാഹുവിന്റെ പ്രവാചകരേ, രണ്ടാളുകൾ പരസ്പരം … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സലാം പറയുന്നതിന്‍റെ മര്യാദകൾ

സലാം പറയേണ്ട രീതി

സലാം പറയപ്പെടുന്നവർ ഒരാളാണെങ്കിലും പറയുന്നവർ ‘അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാത്തുഹൂ’ എന്ന് ബഹുവചനം തന്നെ പ്രയോഗിക്കേണ്ടതും സലാം മടക്കുന്നവർ ‘വ അലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു’ എന്ന് എന്ന് മറുപടിയായി പറയേതുമാണ്. 503 ഇംറാൻ ബ്‌നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ അരികിൽ വന്ന് ‘അസ്സലാമു അലൈകും’ എന്ന് സലാം പറഞ്ഞു. സലാം മടക്കിയ പ്രവാചകൻ അവിടെ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സലാം പറയേണ്ട രീതി

സലാമിന്‍റെ ശ്രേഷ്ഠതയും അത് സാർവ്വത്രികമാക്കാനുള്ള കൽപ്പനയും

അല്ലാഹു പറഞ്ഞിരിക്കുന്നു. (ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ) (സൂറത്തുന്നൂർ: 27) (നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന് നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം) (സൂറത്തുന്നൂർ: 61 ) (നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ … Continue reading

Posted in അദ്ധ്യായം 5 : സലാം പറയൽ | Comments Off on സലാമിന്‍റെ ശ്രേഷ്ഠതയും അത് സാർവ്വത്രികമാക്കാനുള്ള കൽപ്പനയും

സ്വപ്ന ദർശനവും അനുബന്ധകാര്യങ്ങളും.

അല്ലാഹു പറഞ്ഞിരിക്കുന്നു: (രാപകലുകളിലുള്ള നിങ്ങളുടെ നിദ്ര അവന്റെ ദൃഷ്ടാന്തങ്ങ ളിൽ പെട്ടതത്രെ) (സൂറത്ത് റൂം 23) 497 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നുബുവ്വ(പ്രവാചകത്വം)ത്തിൽ നിന്ന് ഇനി അവശേഷിക്കുന്നത് മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ മാത്രമാണ്.അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ എന്നാലെന്താണ്.? അവിടുന്ന് പറഞ്ഞു: നല്ല … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on സ്വപ്ന ദർശനവും അനുബന്ധകാര്യങ്ങളും.

സദസ്സിലും കൂട്ടുകാരോടും പാലിക്കേ മര്യാദകൾ

489 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി) … Continue reading

Posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ | Comments Off on സദസ്സിലും കൂട്ടുകാരോടും പാലിക്കേ മര്യാദകൾ