സലാമിന്‍റെ ശ്രേഷ്ഠതയും അത് സാർവ്വത്രികമാക്കാനുള്ള കൽപ്പനയും

അല്ലാഹു പറഞ്ഞിരിക്കുന്നു. (ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്, നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ) (സൂറത്തുന്നൂർ: 27)

(നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന് നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം) (സൂറത്തുന്നൂർ: 61 )

(നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനേക്കാൾ മെച്ചമായി(അങ്ങോട്ട്) അഭിവാദ്യം അർപ്പിക്കുക, അല്ലെങ്കിൽ അത് തന്നെ തിരിച്ചു നൽകുക) (നിസാഅ് :86)

(ഇബ്‌റാഹീമിന്റെ മാന്യരായ അഥിതികളെ പറ്റിയുള്ള വാർത്ത നിനക്ക് വന്ന് കിട്ടിയിട്ടുണ്ടോ , അവർ അദ്ദേഹത്തിന്റെ അടുത്ത് കടന്നുവന്നിട്ട് സലാം പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു:സലാം( നിങ്ങൾ )അപരിചിതരായ ആളുകളാണല്ലോ (അദ്ദാരിയാത്ത് 24-25)

501 അബ്ദുല്ലാഹ് ബനു അംറ്‌നുൽ ആസ് (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബി(സ)യോട് ചോദിച്ചു, ഇസ്‌ലാമിൽ പുണ്യകരമായ കാര്യം എന്താണ്.? അദ്ദേഹം പറഞ്ഞു:”ആഹാരം നൽകലും സുപരിചിതരും അപരിചിതരുമായവർക്കെല്ലാം സലാം പറയലുമാകുന്നു. (മുത്തഫഖുൻ അലൈഹി)

502 ബർറാഅ് ബ്നു ആസിബ് (റ)വിൽ നിന്ന് നിവേദനം: നബി(സ)ഞങ്ങളോട് ഏഴ് കാര്യങ്ങൾ കൽപ്പിച്ചിട്ടുണ്ട് . രോഗിയെ സന്ദർശിക്കുക, മയ്യിത്തിനെ പിന്തുടരുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ സഹായിക്കുക, സലാം പ്രചരിപ്പിക്കുക, ശപഥം ചെയ്തത് പൂർത്തിയാക്കുക (മുത്തഫഖുൻ അലൈഹി)

245. അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കാതെ സത്യവിശ്വസികളാവില്ല. ഞാനൊരു കാര്യം അറിയിച്ച് തരാം അത് നടപ്പിലാക്കിയാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാകും സലാം പറയുന്നത് നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക എന്നതാണത്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.