വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം പറയൽ

അല്ലാഹു പറഞ്ഞിരിക്കുന്നു. (നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ
അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും പാവനവുമായ ഒരു ഉപചാരം എന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം), (സൂറത്തുന്നൂർ :61 )

510 അനസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) എന്നോട് പറഞ്ഞു. മോനേ, നീ വീട്ടിൽ പ്രവേശിച്ചാൽ വീട്ടുകാർക്ക് സലാം പറയണം, നിനക്കും നിന്റെ വീട്ടുകാർക്കും അനുഗ്രഹം ചൊരിയാൻ അതാണ് നല്ലത്. (തിർമുദി)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.