സലാം പറയുന്നതിന്‍റെ മര്യാദകൾ

507 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞിരിക്കുന്നു, വാഹനത്തിൽ യത്രചെയ്യുന്നവൻ നടക്കുന്നവനോടും, നടന്നു പോകുന്നവൻ ഇരിക്കുന്ന വനോടും, ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്. (മുത്തഫഖുൻ അലൈഹി) ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ കുട്ടികൾ വലിയവർക്കും എന്നു കൂടിയുണ്ട്

508 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ)ചോദിക്കപ്പെട്ടു, അല്ലാഹുവിന്റെ പ്രവാചകരേ, രണ്ടാളുകൾ പരസ്പരം കണ്ടുമുട്ടിയാൽ ആദ്യം സലാം പറയേണ്ടത് അവരിൽ ആരാണ്. നബി(സ)പറഞ്ഞു. ”അല്ലാഹുവിനോട് കൂടുതൽ അടുത്തവൻ” (തിർമുദി)

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.