സ്വപ്ന ദർശനവും അനുബന്ധകാര്യങ്ങളും.

അല്ലാഹു പറഞ്ഞിരിക്കുന്നു: (രാപകലുകളിലുള്ള നിങ്ങളുടെ നിദ്ര അവന്റെ ദൃഷ്ടാന്തങ്ങ ളിൽ പെട്ടതത്രെ) (സൂറത്ത് റൂം 23)

497 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നുബുവ്വ(പ്രവാചകത്വം)ത്തിൽ നിന്ന് ഇനി അവശേഷിക്കുന്നത് മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ മാത്രമാണ്.അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, മുബശ്ശിറാത്തു (സുവിശേഷ വാർത്ത)കൾ എന്നാലെന്താണ്.? അവിടുന്ന് പറഞ്ഞു: നല്ല സ്വപ്നദർശനങ്ങളാണ്. (ബുഖാരി)

498 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അന്ത്യനാൾ അടുത്താൽ സത്യവിശ്വാസികളുടെ സ്വപ്നങ്ങളൊന്നും വ്യാജമാകാവതല്ല. സത്യവിശ്വാസികളുടെ സ്വപ്നങ്ങൾ നുബുവ്വ(പ്രവാചകത്വം)ത്തിന്റെ നാൽപത്തി ആറിൽഒരംശമായിരിക്കും. (മുത്തഫഖുൻ അലൈഹി) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:നിങ്ങളിൽ ഏറ്റവും സത്യവാനായിരിക്കും ഏറ്റവും സത്യമായ സ്വപനം ദർശിക്കുക

499 അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. നല്ല സ്വപ്ന ദർശനങ്ങൾ അല്ലാഹുവിൽ നിന്നും ചീത്ത സ്വപ്നങ്ങൾ പിശാചിൽ നിന്നുമാകുന്നു. വല്ലവനും തനിക്ക് ഇഷ്ടമില്ലാത്ത വല്ല സ്വപ്നവും കണ്ടാൽ ഇടതു ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും പിശാചിൽ നിന്ന് രക്ഷ ചോദിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. (മുത്തഫഖുൻ അലൈഹി)

500 അബൂവാസില(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു.ഒരു വ്യക്തിയെ തന്റെ പിതാവിലേക്കല്ലാതെ ചേർത്തി വിളിക്കലും,താൻ കാണാത്ത സ്വപ്നം കണ്ടിട്ടുണ്ട് എന്ന് ധരിക്കലും നബി(സ)പറയാത്ത കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് പറയലും ഏറ്റവും ഗുരുതരമായ വ്യാജവാർത്തയാണ്. (ബുഖാരി)

This entry was posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ. Bookmark the permalink.