ഭാര്യക്ക് സലാം പറയൽ, കുഴപ്പമില്ലെങ്കിൽ അന്യ സ്ത്രീകൾക്ക് സലാം പറയൽ

511 സഹല് ബ്‌നു സഅദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, ഞങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീ മറ്റൊരു റിപ്പോർട്ടിൽ (ഒരു വൃദ്ധ)ഉണ്ടായിരുന്നു. അവർ സിൽഖിന്റെ കിഴങ്ങും ബാർളിധാന്യവും ചേർത്ത് പാചകം ചെയ്ത് വെക്കാറുണ്ടാ യിരുന്നു. ജുമുഅ നമസ്‌കാരശേഷം ഞങ്ങൾ തിരിച്ചു പോരുമ്പോൾ അവർക്ക് ഞങ്ങൾ സലാം പറയും. അപ്പോൾ ഞങ്ങൾക്ക് അവർ അത് നൽകാറുണ്ടാ യിരുന്നു. (ബുഖാരി)

512 ഉമ്മു ഹാനി (റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു. മക്കാവിജയ ദിവസം ഞാൻ നബി(സ)യുടെ അടുക്കൽ പ്രവേശിച്ചു . അപ്പോൾ അദ്ദേഹം കുളിക്കുകയായിരുന്നു. മകൾ ഫാതിമ ഒരു വസ്ത്രം കൊണ്ട് അദ്ദേഹത്തിന് മറപിടിച്ചു കൊടുക്കുകയായിരുന്നു. അപ്പോൾ ഞാൻ സലാം പറഞ്ഞു. (ഉമ്മുഹാനി ഈ ഹദീസ് വിവരിച്ചിട്ടുണ്ട് (മുസ്‌ലിം)

506 അസ്മാ ബിൻത് യസീദ് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഒരിക്കൽ പള്ളിയിലുണ്ടായിരുന്ന ഒരു കൂട്ടം സ്ത്രീകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അദ്ദേഹം അവർക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് സലാം പറഞ്ഞു. ( തിർമുദി)

മറ്റൊരു റിപ്പോർട്ടിൽ ഞങ്ങളോട് (സലാം പറഞ്ഞു)എന്നു കാണുന്നതിനാൽ നബി(സ) ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.