സലാം പറയേണ്ട രീതി

സലാം പറയപ്പെടുന്നവർ ഒരാളാണെങ്കിലും പറയുന്നവർ ‘അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാത്തുഹൂ’ എന്ന് ബഹുവചനം തന്നെ പ്രയോഗിക്കേണ്ടതും സലാം മടക്കുന്നവർ ‘വ അലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു’ എന്ന് എന്ന് മറുപടിയായി പറയേതുമാണ്.

503 ഇംറാൻ ബ്‌നുഹുസൈൻ(റ)വിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യുടെ അരികിൽ വന്ന് ‘അസ്സലാമു അലൈകും’ എന്ന് സലാം പറഞ്ഞു. സലാം മടക്കിയ പ്രവാചകൻ അവിടെ ഇരുന്നു കൊണ്ട് (അയാൾക്ക് കിട്ടുന്ന പ്രതിഫലത്തെ ഉദ്ദേശിച്ചു കൊണ്ട്) പത്ത് എന്ന് പറഞ്ഞു, പിന്നീട് മറ്റൊരാൾ വന്ന് ‘അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്’ എന്ന് സലാം പറഞ്ഞു. സലാം മടക്കിയ പ്രവാചകൻ അവിടെ ഇരുന്നു കൊണ്ട്( അയാൾക്ക് കിട്ടുന്ന പ്രതിഫലത്തെ ഉദ്ദേശിച്ചു കൊണ്ട്) ഇരുപത് എന്ന് പറഞ്ഞു, പിന്നീട് മൂന്നാമതൊരാൾ വന്ന് ‘അസ്സലാമുഅലൈകും വറഹ്മത്തുല്ലാഹി വബറകാത്തുഹൂ’എന്ന് സലാം പറഞ്ഞു. സലാം മടക്കിയ പ്രവാചകൻ അവിടെ ഇരുന്നുകൊണ്ട് (അയാൾക്ക് കിട്ടുന്ന പ്രതിഫലത്തെ ഉദ്ദേശിച്ചു കൊണ്ട്) മുപ്പത് എന്ന് പറഞ്ഞു (അബൂദാവൂദ് തിർമുദി)

504 ആയിശ(റ)വിൽ നിന്ന് നിവേദനം അല്ലാഹുവിന്റെ പ്രവാചകൻ(സ) എന്നോട് ജിബ്‌രീൽ(അ) നിന്നോട് സലാം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അപ്പോൾ ‘വഅലൈഹിസ്സലാം വറഹ്മത്തുള്ളാഹി വ ബറകാത്തുഹു എന്ന് ഞാൻ സലാം മടക്കി.(മുത്തഫഖുൻ അലൈഹി)

505 മിഖ്ദാദ്‌വിൽ(റ) നിന്ന് നിവേദനം: സുദീർഘമായ ഒരുഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട് . നബി(സ)ക്ക് ഞങ്ങൾ പാലിൽ നിന്ന് ഒരു വിഹിതം നൽകാറുണ്ടാ യിരുന്നു, അദ്ദേഹം രാത്രിയിൽ വരുംമ്പോൾ സലാം പറയാറുള്ളത് ഉറങ്ങുന്നവരെ ഉണർത്താതെയും ഉണർന്നിരിക്കുന്നവർ കേൾക്കുന്ന രൂപത്തിലുമായിരുന്നു. അങ്ങിനെ ഒരിക്കൽ അദ്ദേഹം വന്നപ്പോൾ സലാം പറയാറുള്ള പോലെ സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. (മുസ്‌ലിം)

506 അസ്മാ ബിൻത് യസീദ് (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഒരിക്കൽ പള്ളിയിലുണ്ടായിരുന്ന ഒരു കൂട്ടം സ്ത്രീകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അദ്ദേഹം അവർക്ക് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് സലാം പറഞ്ഞു. ( തിർമുദി) മറ്റൊരു റിപ്പോർട്ടിൽ ഞങ്ങളോട് (സലാം പറഞ്ഞു)എന്നു കാണുന്നതിനാൽ നബി(സ)ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തിട്ടു് എന്ന് മനസ്സിലാക്കാവുന്നതാണ്.

This entry was posted in അദ്ധ്യായം 5 : സലാം പറയൽ. Bookmark the permalink.