Monthly Archives: January 2013

പള്ളികളിലേക്ക് നടന്ന് പോകുന്നതിന്‍റെ മഹത്വം

630 ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം) 631 ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on പള്ളികളിലേക്ക് നടന്ന് പോകുന്നതിന്‍റെ മഹത്വം

സുബഹ് നമസ്‌കാരത്തിന്റെയും അസർ നമസ്‌കാരത്തിന്റെയും മഹത്വം.

628 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: രാത്രിയിലേയും പകലിലേയും മലക്കുകൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കും. അവർ സുബഹ്‌നമസ്‌കാര സമയത്തും അസർനമസ്‌കാര സമയത്തുമായി ഒരുമിച്ചു കൂടുന്നതാണ്. ശേഷം നിങ്ങളുടെ കൂടെ രാത്രിയിലുണ്ടായിരുന്ന മലക്കുകൾ ആകാശത്തേക്ക് കയറിപ്പോകുന്നു. അപ്പോൾ അല്ലാഹു അവരോടു (മനുഷ്യരെകുറിച്ച് അവൻ ഏറ്റവും നന്നായി അറിയുന്നവനാണെങ്കിലും) അവരെ കുറിച്ച് ചോദിക്കും. നിങ്ങൾ എന്റെ അടിമകളെ എങ്ങിനെയാണ്ഉപേക്ഷിച്ചു … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സുബഹ് നമസ്‌കാരത്തിന്റെയും അസർ നമസ്‌കാരത്തിന്റെയും മഹത്വം.

നമസ്‌കാരത്തിന്റെ മഹത്വം

അല്ലാഹു പറഞ്ഞിരിക്കുന്നു. നിശ്ചയമായും നമസ്‌കാരം നീചവും നികൃഷ്ടവുമായ കാര്യങ്ങളിൽ നിന്ന് തടഞ്ഞു നിർത്തുന്നതാണ്. (അൻകബൂത്ത് 45) 626 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് . നിങ്ങളിൽ ഒരാളുടെ വീട്ടുപടിക്കരികിലൂടെയായി ഒരു അരുവി ഒഴുകിക്കൊണ്ടിരിക്കുകയും അയാൾ ദിനംപ്രതി അഞ്ചു പ്രാവശ്യമായി അതിൽ കുളിക്കുകയും ചെയ്യുന്നുവെങ്കിൽ പിന്നീട് അയാളുടെ ശരീരത്തിൽ വല്ല അഴുക്കുകളും അവശേഷിക്കുമോ? … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നമസ്‌കാരത്തിന്റെ മഹത്വം

ബാങ്കിന്റെ മഹത്വം

619 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: ”ബാങ്കിലും നമസ്‌കാരത്തിന്റെ ആദ്യ സ്വഫിലുമുള്ള മഹത്വം ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ അത് ലഭിക്കുവാനായി നറുക്കെടുപ്പല്ലാത്ത മറ്റ് മാർഗ്ഗങ്ങളൊന്നും അവർ കെത്തുന്നതുമല്ലെങ്കിൽ അവർ അതിനായി നറുക്കിടുക തന്നെ ചെയ്യുമായിരുന്നു”. അപ്രകാരം തന്നെ ളുഹർ ആദ്യം നമസ്‌കരിക്കുന്നതു കൊണ്ടുള്ള പ്രാധാന്യം അവർ അറിഞ്ഞാൽ അതിനായി അവർ മുൻകടക്കുമായിരുന്നു. ഇശാ നമസ്‌കാരത്തിന്റേയും സുബഹ് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ബാങ്കിന്റെ മഹത്വം

വുളുവിന്റെ മഹത്വം

അല്ലാഹുപറഞ്ഞിരിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ നമസ്‌കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ട് കൈകളും കഴുകുകയും നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ (കുളിച്ച്) ശുദ്ധിയാവുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വുളുവിന്റെ മഹത്വം

ഖുർആൻപാരായണത്തിന് വേണ്ടി ഒരുമിച്ചു കൂടൽ

614 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളിൽ നിന്നുള്ളൊരു ഭവനത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനായും അത് പരസ്പരം പഠിക്കുന്നതിനായും ആരെങ്കിലും ഒരുമിച്ചു കൂടുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിന്റെ സമാധാനം അവരിൽ അവതരിക്കും, അവന്റെ കാരുണ്യം കൊണ്ട് ആവരണം ചെയ്യപ്പെടും, മലക്കുകൾ അവരെ പൊതിയുകയും, അല്ലാഹു തന്റെ അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യും. ( മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഖുർആൻപാരായണത്തിന് വേണ്ടി ഒരുമിച്ചു കൂടൽ

ചില പ്രത്യേക വചനങ്ങളും സൂറത്തുകളും പഠിക്കാനുള്ള പ്രേരണ.

606 അബൂസഈദ് റാഫിബ്‌നുമുഅല്ലാ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നീ പള്ളിയിൽ നിന്ന് പുറത്തു പോകുന്നതിനു മുമ്പായി വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ എന്ന് ചോദിച്ചു കൊണ്ട് നബി(സ) ഒരിക്കൽ എന്റെ കൈ പിടിച്ചു. അങ്ങിനെ പുറത്ത് പോകാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ(സ), വിശുദ്ധ ഖുർആനിലെ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ചില പ്രത്യേക വചനങ്ങളും സൂറത്തുകളും പഠിക്കാനുള്ള പ്രേരണ.

നല്ലശബ്ദത്തോടെയുള്ള ഖുർആൻ പാരായണം ചെയ്യലും പാരായണം ചെയ്ത് കേൾപിക്കാൻ ആവശ്യപ്പെടലും

603 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . നല്ല ശബ്ദത്തോടെ ഖുർആൻ ഓതുവാൻ പ്രവാചകൻ(സ)ക്ക് അല്ലാഹു അനുവദിച്ച പോലെ മറ്റൊന്നിനും ശബ്ദം നന്നാക്കുവാൻ അല്ലാഹു അനുവദിച്ചിട്ടില്ല. (മുത്തഫഖുൻ അലൈഹി) 604 ബർറാഅ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) ഇശാനമസ്‌കാരം നിർവ്വഹിച്ചപ്പോൾ ഒരിക്കൽ ‘വത്തീനി വസ്സൈത്തൂൻ’ എന്ന സൂറത്ത് പാരായണം ചെയ്യുന്നത് ഞാൻ കേൾക്കുകയുണ്ടായി. … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on നല്ലശബ്ദത്തോടെയുള്ള ഖുർആൻ പാരായണം ചെയ്യലും പാരായണം ചെയ്ത് കേൾപിക്കാൻ ആവശ്യപ്പെടലും

ഖുർആൻ നിരന്തരം പരിശോധിക്കണം അത് വിസ്മരിക്കുന്നതിനെ കുറിച്ചുള്ള താക്കീത്.

601 അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ വിശുദ്ധഖുർആനിനെ പ്രത്യേകം പരിശോധിച്ചു കൊണ്ടിരിക്കണം. നിശ്ചയം മുഹമ്മദിന്റെ(സ) ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം. തീർച്ചയായും കയറിൽ കുരുക്കിയിടപ്പെട്ട ഒട്ടകം ചാടിപ്പോകുന്നതിലുപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്. (മുത്തഫഖുൻ അലൈഹി) 602 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഖുർആൻ മനപാഠമാക്കിയവന്റെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഖുർആൻ നിരന്തരം പരിശോധിക്കണം അത് വിസ്മരിക്കുന്നതിനെ കുറിച്ചുള്ള താക്കീത്.

ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകൾ

592 അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടു്. നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയം അതിന്റെ ആളുകൾക്ക് അന്ത്യനാളിൽ അത് ശുപാർശ ചെയ്യുന്നതാണ്. (മുസ്‌ലിം) 593 നവ്വാസ്‌നു സംആൻ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ഖുർആൻ അനുസരിച്ച് ജീവിതം നയിച്ച അതിന്റെ ആളുകളേയും ഖുർആനിനേയും അന്ത്യദിനത്തിൽ കൊണ്ടുവരപ്പെടും. … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഖുർആൻ പാരായണത്തിന്റെ ശ്രേഷ്ഠതകൾ