ഖുർആൻപാരായണത്തിന് വേണ്ടി ഒരുമിച്ചു കൂടൽ

614 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളിൽ നിന്നുള്ളൊരു ഭവനത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതിനായും അത് പരസ്പരം പഠിക്കുന്നതിനായും ആരെങ്കിലും ഒരുമിച്ചു കൂടുകയാണെങ്കിൽ തീർച്ചയായും അല്ലാഹുവിന്റെ സമാധാനം അവരിൽ അവതരിക്കും, അവന്റെ കാരുണ്യം കൊണ്ട് ആവരണം ചെയ്യപ്പെടും, മലക്കുകൾ അവരെ പൊതിയുകയും, അല്ലാഹു തന്റെ അടുക്കലുള്ളവരോട് അവരെക്കുറിച്ച് പറയുകയും ചെയ്യും. ( മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.