ഖുർആൻ നിരന്തരം പരിശോധിക്കണം അത് വിസ്മരിക്കുന്നതിനെ കുറിച്ചുള്ള താക്കീത്.

601 അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ വിശുദ്ധഖുർആനിനെ പ്രത്യേകം പരിശോധിച്ചു കൊണ്ടിരിക്കണം. നിശ്ചയം മുഹമ്മദിന്റെ(സ) ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം. തീർച്ചയായും കയറിൽ കുരുക്കിയിടപ്പെട്ട ഒട്ടകം ചാടിപ്പോകുന്നതിലുപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്. (മുത്തഫഖുൻ അലൈഹി)

602 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഖുർആൻ മനപാഠമാക്കിയവന്റെ ഉപമ കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകത്തെ പോലെയാണ്. അതിനെ നല്ലപോലെ പരിശോധിക്കുന്നു വെങ്കിൽ പിടിച്ചു നിർത്താൻ കഴിയും. അല്ലാതെ അതിനെ പാട്ടിനുവിട്ടാൽ അത് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. (മുത്തഫഖുൻ അലൈഹി )

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.