603 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . നല്ല ശബ്ദത്തോടെ ഖുർആൻ ഓതുവാൻ പ്രവാചകൻ(സ)ക്ക് അല്ലാഹു അനുവദിച്ച പോലെ മറ്റൊന്നിനും ശബ്ദം നന്നാക്കുവാൻ അല്ലാഹു അനുവദിച്ചിട്ടില്ല. (മുത്തഫഖുൻ അലൈഹി)
604 ബർറാഅ്(റ)വിൽ നിന്ന് നിവേദനം: നബി(സ) ഇശാനമസ്‌കാരം നിർവ്വഹിച്ചപ്പോൾ ഒരിക്കൽ ‘വത്തീനി വസ്സൈത്തൂൻ’ എന്ന സൂറത്ത് പാരായണം ചെയ്യുന്നത് ഞാൻ കേൾക്കുകയുണ്ടായി. അതിനേക്കാൾ മനോഹരമായ ശബ്ദത്തിൽ അത് മറ്റാരിൽനിന്നും ഞാൻ കേട്ടിട്ടില്ല. (മുത്തഫഖുൻ അലൈഹി)
605 അബൂ മൂസൽ അശ്അരീ(റ)വിൽ നിന്ന് നിവേദനം: നബി(സ)അദ്ദേഹത്തോടു പറഞ്ഞു: നിശ്ചയം ദാവൂദ്(അ)യുടെ രാഗത്തിൽനിന്ന് അൽപം എനിക്ക് നൽകപ്പെട്ടിട്ടുണ്ട് . (മുത്തഫഖുൻ അലൈഹി)
മുസ്‌ലിമിന്റെ മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ) പറഞ്ഞു, കഴിഞ്ഞ രാത്രിയിൽ നിന്റെ ഖുർആൻ പാരായണം ഞാൻ ശ്രദ്ധിച്ചിരുന്നത് നീ അറിഞ്ഞിരുന്നുവെങ്കിൽ എന്നു കൂടിയുണ്ട്