Monthly Archives: January 2013

വുളുവിന്റെ രണ്ടു റകഅത്ത്

677 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ബിലാൽ(റ)നോട് ചോദിച്ചു: ബിലാൽ(റ) ഇസ്‌ലാമിൽ നീ ചെയ്തിട്ടുളള അമലുകളിൽ കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന അമലേതാണ്? നീ എന്നോട് പറയൂ. നിശ്ചയം എന്റെ  മുൻവശത്തായി സ്വർഗ്ഗത്തിൽ നിന്റെ രണ്ടു ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു: രാത്രിയിലോ പകലോ ഏത് അവസരത്തിലും ഞാൻ വുളു ചെയ്താൽ എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വുളുവിന്റെ രണ്ടു റകഅത്ത്

പളളിയിൽ വെച്ച് തഹിയ്യത്ത് നമസ്‌കാരം, ഏതെങ്കിലും രണ്ടു റക്അത്തു നമസ്‌കാരം നിർവ്വഹിക്കാതെ പള്ളിയിൽ ഇരിക്കൽ കറാഹത്ത്‌

676. അബൂഖത്താദ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. നിങ്ങളാരെങ്കിലും പളളിയിൽ പ്രവേശിച്ചാൽ രണ്ട് റകഅത്ത് തഹിയ്യത്ത് നമസ്‌കരിക്കാതെ അവിടെ ഇരിക്കരുത്. (മുത്തഫഖുൻ അലൈഹി).

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on പളളിയിൽ വെച്ച് തഹിയ്യത്ത് നമസ്‌കാരം, ഏതെങ്കിലും രണ്ടു റക്അത്തു നമസ്‌കാരം നിർവ്വഹിക്കാതെ പള്ളിയിൽ ഇരിക്കൽ കറാഹത്ത്‌

സൂര്യനുദിച്ച് ഉയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങന്നതുവരെയാണ്ളുഹായുടെ സമയം

675 സൈദുബ്‌നു അർഖമി(റ)ൽ നിന്ന് നിവേദനം: (ആദ്യ സമയ ത്ത്) ളുഹാ നമസ്‌കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പരഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്‌കരിക്കലാണ് ഉത്തമമെന്ന്‌ അവർക്കറിഞ്ഞുകൂടെ? നിശ്ചയം റസൂൽ(സ) പറഞ്ഞിട്ടു്: അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on സൂര്യനുദിച്ച് ഉയർന്നതു മുതൽ മധ്യത്തിൽ നിന്ന് നീങ്ങന്നതുവരെയാണ്ളുഹായുടെ സമയം

ളുഹാ നമസ്‌കാരം, ഏറ്റവും കുറഞ്ഞാൽ എത്ര? കൂടിയാൽ എത്ര? അതിന്റെ സമയം എപ്പോൾ

673 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റകഅത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്‌റ് നമസ്‌കരിക്കുവാനും എന്റെ ഖലീൽ നബി(സ) എന്നോട് ഉപദേശിച്ചിരുന്നു. (മുത്തഫഖുൻ അലൈഹി). 674 ഉമ്മുഹാനിഇ(റ)ൽ നിന്ന് നിവേദനം: ഞാൻ മക്കാ വിജയ ദിവസം റസൂൽ(സ) യുടെ അടുത്തേക്ക് പോയി. അന്നേരം അവിടുന്ന് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ളുഹാ നമസ്‌കാരം, ഏറ്റവും കുറഞ്ഞാൽ എത്ര? കൂടിയാൽ എത്ര? അതിന്റെ സമയം എപ്പോൾ

വിത്ർ നമസ്‌കാരം, അതിന്റെ പ്രാധാന്യം, അതിന്റെ സമയം

669 അലി(റ)നിന്ന് നിവേദനം: ഫർള് നമസ്‌കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ റസൂൽ(സ)സുന്നത്താക്കി നിശ്ചയിച്ചതാണ്. അവിടുന്ന് പറയുകയുണ്ടായി: അല്ലാഹു വിത്‌റും (ഏകനും)വിത്‌റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരെ നിങ്ങൾ വിത്‌റ് നമസ്‌കരിക്കൂ. (അബൂദാവൂദ് ,തുർമുദി) 670 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: രാത്രിയിലെ നിങ്ങളുടെ നമസ്‌കാരളിൽ അവസാനത്തേത് വിത്‌റാക്കണം (മുത്തഫഖുൻ അലൈഹി). 671 … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വിത്ർ നമസ്‌കാരം, അതിന്റെ പ്രാധാന്യം, അതിന്റെ സമയം

വീട്ടിൽ വെച്ചുളള സുന്നത്ത് നമസ്‌കാരം. സുന്നത്ത് നമസ്‌കാരങ്ങൾക്ക് ഫറള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ

666 സൈദുബ്‌നു സാബിതി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ സുന്നത്ത് നമസ്‌കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്‌കാരമാണ്. (മുസ്‌ലിം) 667 ഇബ്‌നുഉമർ(റ) നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളുടെ നമസ്‌കാരങ്ങളിൽ ചിലത് നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. അതിനെ … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on വീട്ടിൽ വെച്ചുളള സുന്നത്ത് നമസ്‌കാരം. സുന്നത്ത് നമസ്‌കാരങ്ങൾക്ക് ഫറള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ

ജുമുഅയുടെ സുന്നത്ത് നമസ്‌കാരം

654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും  അതിനു ശേഷം  രണ്ടും ജുമുഅക്കുശേഷം  രണ്ടും മഗ്‌രിബിനുശേഷം  രണ്ടും ഇശാക്കുശേഷം  രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി) 665 അബൂഹുറൈറ(റ)ൽനിന്ന് നിവേദനം: റസൂൽ (സ)  പറഞ്ഞു: നിങ്ങളിലാരെങ്കിലും ജുമുഅ നമസ്‌കരിച്ചാൽ അതിന് ശേഷം അവൻ നാല് റകഅത്ത് സുന്നത്ത് നമസ്‌കരിച്ചു കൊളളട്ടെ.(മുസ്‌ലിം)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ജുമുഅയുടെ സുന്നത്ത് നമസ്‌കാരം

ഇശായുടെ സുന്നത്ത്

654 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ (സ) യൊന്നിച്ച് ളുഹറിനു മുമ്പ് രണ്ടും  അതിനു ശേഷം  രണ്ടും ജുമുഅക്കുശേഷം  രണ്ടും മഗ്‌രിബിനുശേഷം  രണ്ടും ഇശാക്കുശേഷം  രണ്ടും റക്അത്തുകൾ ഞാൻ നമസ്‌കരിച്ചു. (മുത്തഫഖുൻ അലൈഹി) 655 അബ്ദുല്ല ബ്‌നുമഗ്ഫൽ(റ)നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് . എല്ലാ രണ്ട് … Continue reading

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on ഇശായുടെ സുന്നത്ത്

മഗ്‌രിബിന്റെ സുന്നത്ത് നമസ്‌കാരം

664 അബ്ദുല്ലബ്‌നു മഗ്ഫൽ(റ)നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മഗ്‌രിബിനു മുമ്പ് നിങ്ങൾ രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കണം മൂന്ന് പ്രാവശ്യം അതാവർത്തിച്ചു. മൂന്നാം പ്രവശ്യം പറഞ്ഞു: അതുദ്ദേശിച്ചവർക്ക്. (ബുഖാരി)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on മഗ്‌രിബിന്റെ സുന്നത്ത് നമസ്‌കാരം

അസറിന്റെ സുന്നത്ത് നമസ്‌കാരം

663 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: നബി(സ)ഒരിക്കൽ പ്രാർത്ഥിച്ചു. അസറിനു മുമ്പ് നാല്‌റകഅത്ത് നമസ്‌കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്)

Posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ | Comments Off on അസറിന്റെ സുന്നത്ത് നമസ്‌കാരം