വിത്ർ നമസ്‌കാരം, അതിന്റെ പ്രാധാന്യം, അതിന്റെ സമയം

669 അലി(റ)നിന്ന് നിവേദനം: ഫർള് നമസ്‌കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ റസൂൽ(സ)സുന്നത്താക്കി നിശ്ചയിച്ചതാണ്. അവിടുന്ന് പറയുകയുണ്ടായി: അല്ലാഹു വിത്‌റും (ഏകനും)വിത്‌റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരെ നിങ്ങൾ വിത്‌റ് നമസ്‌കരിക്കൂ. (അബൂദാവൂദ് ,തുർമുദി)

670 ഇബ്‌നുഉമർ(റ)നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: രാത്രിയിലെ നിങ്ങളുടെ നമസ്‌കാരളിൽ അവസാനത്തേത് വിത്‌റാക്കണം (മുത്തഫഖുൻ അലൈഹി).

671 അബൂ സഈദി(റ)നിന്ന് നിവേദനം: നേരം പുലരുന്നതിന് മുമ്പ് നിങ്ങൾ വിത്‌റ് നമസ്‌കരിക്കുവീൻ. (മുസ്‌ലിം)

672 ജാബിർ(റ)നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയില്ലെന്ന് ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത് വിത്‌റ് നമസ്‌കരിച്ചുകൊളളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന് വല്ലവനും പ്രതീക്ഷ യുണ്ടെങ്കിൽ അപ്പോൾ അവൻ വിത്ർ നമസ്‌കരിച്ചുകൊളളട്ടെ. രാത്രിയുടെ അന്ത്യയാമത്തിലുളള നമസ്‌കാരത്തിൽ മലക്കുകൾ പങ്കെടുക്കും അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.