വീട്ടിൽ വെച്ചുളള സുന്നത്ത് നമസ്‌കാരം. സുന്നത്ത് നമസ്‌കാരങ്ങൾക്ക് ഫറള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യൽ

666 സൈദുബ്‌നു സാബിതി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ സുന്നത്ത് നമസ്‌കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്‌കാരങ്ങളിൽ വെച്ച്
ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്‌കാരമാണ്. (മുസ്‌ലിം)

667 ഇബ്‌നുഉമർ(റ) നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങളുടെ നമസ്‌കാരങ്ങളിൽ ചിലത് നിങ്ങളുടെ വീടുകളിൽ വെച്ച് നിർവ്വഹിക്കുക. അതിനെ (വീടിനെ)നിങ്ങൾ ശ്മശാനമാക്കരുത്. (മുത്തഫഖുൻ അലൈഹി)

668 ഉമർബ്‌നു അത്വാഅ്‌(റ)നിന്ന് നിവേദനം: അംറിനെ ഒരിക്കൽ നാഫിഅ്(റ) സാഇബിന്റെ  അടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തിൽ നിന്ന് നമസ്‌കാരത്തിൽവെച്ച് മുആവിയവിന് കാണാൻകഴിഞ്ഞ ഏതോ കാര്യത്തെ സംബന്ധിച്ച് സാഇബിനോട് ചോദിച്ചറിയുവാൻ വേണ്ടിയായിരുന്നു പറഞ്ഞയച്ചിരുന്നത്. അങ്ങനെ ഞാൻ സാഇബിന്റെ  അടുത്തുചെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അതെ ഞാൻ മുആവി
യയൊന്നിച്ച് ഒരു മുറിയിൽ ജുമുഅ നമസ്‌കരിച്ചു. ഇമാം സലാം വീട്ടിയപ്പോള്‍ ഞാൻ എഴുന്നേറ്റു നിന്ന് അവിടെ വെച്ച് സുന്നത്ത് നമസ്‌കരിച്ചു. അദ്ദേഹം തന്റെ  കൊട്ടാരത്തിൽ പ്രവേശിച്ചപ്പോൾ എന്റെയടുത്ത് ആളെ പറഞ്ഞയച്ചുകൊണ്ട് പറഞ്ഞു: നീ ഈ ചെയ്തത് ആവർത്തിക്കരുത്. ജുമുഅ നമസ്‌കരിച്ചാൽ സംസാരിക്കുകയോ സ്ഥലം വിടുകയോ ചെയ്യുന്നത്‌വരെ മറ്റൊരു നമസ്‌കാരം അതിനോട് നീ ചേർക്കരുത്. നിശ്ചയം സംസാരിക്കുകയോ സ്ഥലം വിടുകയോ ചെയ്യാതെ തുടർന്ന് നമസ്‌കരിക്കരുതെന്ന് റസൂൽ(സ) നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട് . (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.