ളുഹാ നമസ്‌കാരം, ഏറ്റവും കുറഞ്ഞാൽ എത്ര? കൂടിയാൽ എത്ര? അതിന്റെ സമയം എപ്പോൾ

673 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റകഅത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്‌റ് നമസ്‌കരിക്കുവാനും എന്റെ ഖലീൽ നബി(സ) എന്നോട് ഉപദേശിച്ചിരുന്നു. (മുത്തഫഖുൻ അലൈഹി).

674 ഉമ്മുഹാനിഇ(റ)ൽ നിന്ന് നിവേദനം: ഞാൻ മക്കാ വിജയ ദിവസം റസൂൽ(സ) യുടെ അടുത്തേക്ക് പോയി. അന്നേരം അവിടുന്ന് കുളിക്കുകയായിരുന്നു. അങ്ങനെ കുളിയിൽ നിന്ന് വിരമിച്ചപ്പോൾ എട്ട് റകഅത്ത് അവിടുന്ന് നമസ്‌കരിച്ചു. അത് ളുഹാ നമസ്‌കാരമായിരുന്നു.(മുത്തഫഖുൻ അലൈഹി).

74. അബൂദറ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:നിങ്ങളുടെ ഓരോരുത്തരുടേയും ശരീരത്തിലെ ഓരോ സന്ധികൾക്കും നേരം പുലരുന്നതോടെ ഓരോ ധർമം ബാധ്യതയാകുന്നു. നിങ്ങൾ
ചൊല്ലുന്ന ഓരോ തസ് ബീഹും ഓരോ തഹ്മീദും തക് ബീറും സ്വദഖയാണ്; നന്മ കൽപിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്; ‘ളുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം അവക്കെല്ലാം പകരമാകുന്നതാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.