വുളുവിന്റെ രണ്ടു റകഅത്ത്

677 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ബിലാൽ(റ)നോട് ചോദിച്ചു: ബിലാൽ(റ) ഇസ്‌ലാമിൽ നീ ചെയ്തിട്ടുളള അമലുകളിൽ കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന അമലേതാണ്? നീ എന്നോട് പറയൂ. നിശ്ചയം എന്റെ  മുൻവശത്തായി സ്വർഗ്ഗത്തിൽ നിന്റെ രണ്ടു ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു: രാത്രിയിലോ പകലോ ഏത് അവസരത്തിലും ഞാൻ വുളു ചെയ്താൽ എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ നമസകരിക്കുമായിരുന്നു. കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന ഇതല്ലാതെ മറ്റൊരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല.(മുത്തഫഖുൻ അലൈഹി).

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.