Category Archives: അദ്ധ്യായം 17: നിഷിദ്ധങ്ങൾ

മരണപ്പെട്ടവന്റെ പേരിൽ അലറിക്കരയലും മുഖത്തടിക്കലും ഷർട്ട് കീറലും മുടി പറിക്കലും നിഷിദ്ധമാണ്‌

962 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കവിളത്തടിക്കുന്നവനും കുപ്പായത്തിന്റെ കഴുത്ത് പിച്ചി പറിക്കുന്നവനും ജാഹിലിയ്യാ സമ്പ്രദായം പോലെ വിലപിക്കുന്നവനും നമ്മളിൽപെട്ടവനല്ല. (മുത്തഫഖുൻ അലൈഹി) 963 ഉമ്മു അത്തിയ്യ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ വിലപിക്കുകയില്ലെന്ന് ബൈഅത്ത് നടന്നപ്പോൾ നബി(സ)ഉറപ്പ് വാങ്ങിയിട്ടുണ്ട് .(മുത്തഫഖുൻ അലൈഹി) 964 അബൂ മാലിക് ബ്‌നുഅശ്അരി(റ)വിൽ നിന്ന് നിവേദനം:നബി(സ)പറഞ്ഞു: അലറിക്കരയുന്നവൾ തന്റെ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മരണപ്പെട്ടവന്റെ പേരിൽ അലറിക്കരയലും മുഖത്തടിക്കലും ഷർട്ട് കീറലും മുടി പറിക്കലും നിഷിദ്ധമാണ്‌

നൻമ ഇല്ലാത്തതിനു വേണ്ടി സാഹസപ്പെടരുത്‌

അല്ലാഹു പറയുന്നു: (നബി(സ)യേ,)പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ് : 86) 960 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: കൃത്രിമത്വം കാണിച്ചു കൊണ്ടുള്ള വാക്കും പ്രവർത്തിയും ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി) 961 മസ്‌റൂഖ്‌(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്‌(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on നൻമ ഇല്ലാത്തതിനു വേണ്ടി സാഹസപ്പെടരുത്‌

ഉറങ്ങാൻ പോകുമ്പോൾ തീ അണ ക്കാതെ ഉപേക്ഷിക്കുന്നതിന് വരോധം

958 അബൂമൂസൽ അശ്അരി(റ)വിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ മദീനയിലെ ഒരു വീട് കുടുബസമേതം അഗ്നിക്കിരയായി. അവരെ കുറിച്ച് വിവരം ലഭിച്ചപ്പോൾ പ്രവാചകൻ(സ) പറഞ്ഞു: തീർച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. അതുകൊണ്ട് ഉറങ്ങാൻ പോകുമ്പോൾ നിങ്ങൾ തീ അണക്കണം. (മുത്തഫഖുൻ അലൈഹി) 959 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പാത്രം അടച്ചുവെക്കുകയും തോൽപാത്രം കെട്ടിവെക്കുകയും … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഉറങ്ങാൻ പോകുമ്പോൾ തീ അണ ക്കാതെ ഉപേക്ഷിക്കുന്നതിന് വരോധം

ഒരു പാദരക്ഷ മാത്രം ധരിക്കലും നിന്നു കൊണ്ട് ധരിക്കുന്നതും കറാഹത്താണ്.

956 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ഒരു കാലിൽ മാത്രം പാദരക്ഷ ധരിക്കരുത്. രണ്ടും  ധരിക്കുകയോ ഇല്ലെങ്കിൽ രണ്ടും  അഴിച്ചുവെക്കുകയോ ചെയ്യുക. (മുത്തഫഖുൻഅലൈഹി) 957 ജാബിർ(റ)വിൽ നിന്ന് നിവേദനം: നിന്നു കൊണ്ട് പാദരക്ഷ ധരിക്കൽ നബി(സ)വിരോധിച്ചിരിക്കുന്നു (അബൂ ദാവൂദ്)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on ഒരു പാദരക്ഷ മാത്രം ധരിക്കലും നിന്നു കൊണ്ട് ധരിക്കുന്നതും കറാഹത്താണ്.

അകാരണമായി ഗുഹ്യഭാഗം സ്പർശിക്കലും വലതുകൈ കൊണ്ട് ശൗച്യം ചെയ്യലും

955 അബൂ ഖത്താദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:നിങ്ങൾ മൂത്രിക്കുമ്പോൾ വലതുകൈകൊണ്ട് ലിംഗം സ്പർശിക്കുവാനോ ശൗച്യം ചെയ്യുവാനോ പാടില്ല, പാത്രത്തിൽ ഊതി കുടിക്കുകയും അരുത്. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on അകാരണമായി ഗുഹ്യഭാഗം സ്പർശിക്കലും വലതുകൈ കൊണ്ട് ശൗച്യം ചെയ്യലും

മുടി കൂട്ടിച്ചേർക്കുന്നതും പച്ചകുത്തു ന്നതും പല്ലുകൂർപ്പിക്കുന്നതും നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ചില പെൺദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തിൽ) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവർ വിളിച്ച് പ്രാർത്ഥിക്കുന്നത്. അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവൻ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്റെ ദാസൻമാരിൽ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി ) ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്. അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on മുടി കൂട്ടിച്ചേർക്കുന്നതും പച്ചകുത്തു ന്നതും പല്ലുകൂർപ്പിക്കുന്നതും നിഷിദ്ധമാണ്.

തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ വിലക്കപ്പെട്ടിരിക്കുന്നു. പുരുഷന് പൂർണ്ണമായി തലമുണ്ഡനം അനുവദിച്ചു. എന്നാൽ സ്ത്രീകൾക്ക് പാടില്ല.

951. ഇബ്‌നുഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ നബി(സ) വിലക്കിയിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on തലയിൽ നിന്ന് അൽപഭാഗങ്ങൾ മുണ്ഡനം ചെയ്യൽ വിലക്കപ്പെട്ടിരിക്കുന്നു. പുരുഷന് പൂർണ്ണമായി തലമുണ്ഡനം അനുവദിച്ചു. എന്നാൽ സ്ത്രീകൾക്ക് പാടില്ല.

സ്ത്രീയോ പുരുഷനോ തങ്ങളുടെ മുടി കറുപ്പിക്കൽ വിലക്കപ്പെട്ടിരിക്കുന്നു.

950. ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ(റ)വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി(സ)പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on സ്ത്രീയോ പുരുഷനോ തങ്ങളുടെ മുടി കറുപ്പിക്കൽ വിലക്കപ്പെട്ടിരിക്കുന്നു.

പിശാചിനോടും സത്യനിഷേധികളോടും സാദൃശ്യം കാണിക്കൽ നിഷിദ്ധം

948. ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിങ്ങൾ ഇടത് കൈകൊണ്ട് ഭക്ഷിക്കരുത്. നിശ്ചയം പിശാച് ഇടത് കൈകൊണ്ടാണ് ഭക്ഷിക്കുന്നത്. (മുസ്‌ലിം) 949. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജൂതരും കൃസ്ത്യാനികളും അവരുടെ മുടി ചായം കൊടുക്കാറില്ല. നിങ്ങൾ അവരോട് എതിരാവുക. (മുത്തഫഖുൻ അലൈഹി)

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പിശാചിനോടും സത്യനിഷേധികളോടും സാദൃശ്യം കാണിക്കൽ നിഷിദ്ധം

പുരുഷൻ സ്ത്രീയുടെ വേഷം അണിയലും സ്ത്രീ പുരുഷന്റെ വേഷം അണിയലും നിഷിദ്ധമാണ്.

946. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. സ്ത്രീയുടെ വേഷം അണിയുന്ന പുരുഷനേയും പുരുഷന്റെ വേഷം അണിയുന്ന സ്ത്രീയേയും നബി(സ)ശപിച്ചിരിക്കുന്നു. (ബുഖാരി) 947. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: രണ്ടു വിഭാഗം ജനങ്ങൾ നരകത്തിലാണ്. അവരെ ഞാൻ കിണ്ടിട്ടില്ല. അവരിൽ ഒരു വിഭാഗം പശുവിന്റെ വാലുപോലുള്ള ചാട്ടവാറേന്തി മനുഷ്യരെ അടിക്കുന്നവരാണ് ,മറ്റൊരു … Continue reading

Posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ | Comments Off on പുരുഷൻ സ്ത്രീയുടെ വേഷം അണിയലും സ്ത്രീ പുരുഷന്റെ വേഷം അണിയലും നിഷിദ്ധമാണ്.