958 അബൂമൂസൽ അശ്അരി(റ)വിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ മദീനയിലെ ഒരു വീട് കുടുബസമേതം അഗ്നിക്കിരയായി. അവരെ കുറിച്ച് വിവരം ലഭിച്ചപ്പോൾ പ്രവാചകൻ(സ) പറഞ്ഞു: തീർച്ചയായും തീ നിങ്ങളുടെ ശത്രുവാണ്. അതുകൊണ്ട് ഉറങ്ങാൻ പോകുമ്പോൾ നിങ്ങൾ തീ അണക്കണം. (മുത്തഫഖുൻ അലൈഹി)
959 ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ പാത്രം അടച്ചുവെക്കുകയും തോൽപാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും വാതിലുകൾ അടക്കുകയും ചെയ്യണം. എങ്കിൽ തോൽപാത്രം കെട്ടഴിക്കാനോ പാത്രം തുറക്കാനോ വാതിൽ തുറക്കാനോ പിശാചിന് സാധിക്കുകയില്ല. ബിസ്മിചൊല്ലി പാത്രത്തിൻമേൽ ഒരുകൊള്ളി വെക്കാൻ മാത്രമേ ഒരാൾക്ക് കഴിയൂവെങ്കിൽ അവൻ അത് ചെയ്യട്ടെ. കാരണം വീട്ടുകാരുൾപ്പെടെ എലി ഭവനത്തെ അഗ്നഗക്കിരയാക്കും. (മുസ്‌ലിം)