മുടി കൂട്ടിച്ചേർക്കുന്നതും പച്ചകുത്തു ന്നതും പല്ലുകൂർപ്പിക്കുന്നതും നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു.

അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ചില പെൺദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തിൽ) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവർ വിളിച്ച് പ്രാർത്ഥിക്കുന്നത്. അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവൻ (അല്ലാഹുവോട്) പറയുകയുണ്ടായി: നിന്റെ ദാസൻമാരിൽ നിന്ന് ഒരു നിശ്ചിത വിഹിതം (എന്റെതായി ) ഞാൻ ഉണ്ടാക്കിത്തീർക്കുന്നതാണ്. അവരെ ഞാൻ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കൽപിക്കുമ്പോൾ അവർ കാലികളുടെ കാതുകൾ കീറിമുറിക്കും. ഞാനവരോട് കൽപിക്കുമ്പോൾ അവർ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും. (4/117 119)

952. ഹുമൈദ് ബ്‌നുഅബ്ദു റഹ്മാൻ(റ)വിൽ നിന്ന് നിവേദനം: മുആവിയ(റ) ഹജ്ജിന് പുറപ്പെട്ട കൊല്ലത്തിൽ മിമ്പറിൽ വെച്ച് തന്റെ അംഗരക്ഷകന്റെ ഒരു കൂട്ടം മുടി എടുത്തു പിടിച്ചിട്ട് പറയുന്നത് അദ്ദേഹം കേട്ടു, ”മദീനാവാസികളേ, നിങ്ങളുടെ പണ്ഡിതൻമാർ എവിടെ? നബി(സ) ഇതു പോലെയുള്ളത് നിരോധിച്ചുകൊണ്ട് പറയുന്നത് ഞാൻ കേട്ടി്ട്ടുണ്ട് .നിശ്ചയം ഇസ്‌റാഈല്യർ നശിച്ചത് അവരുടെ സ്ത്രീകൾ ഇപ്രകാരം സ്വീകരിക്കാൻ തുടങ്ങിയപ്പോഴാണ്. (മുത്തഫഖുൻ അലൈഹി)

953. നഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: മുടി ചേർക്കുന്നവളെയും പച്ച കുത്തുന്നവളേയും അത് ആവശ്യപ്പെടുന്നവളേയും നബി(സ)ശപിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

954 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: പച്ച കുത്തുന്നവരെയും അത് ആവശ്യപ്പെടുന്നവരെയും പുരികം പറിക്കുന്നവരെയും ഭംഗിക്കുവേണ്ടി പല്ലുകൂർപ്പിക്കുന്നവരെയും അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തുന്നവരെയും അല്ലാഹു ശപിക്കട്ടെ. അക്കാര്യത്തെ കുറിച്ച് ഒരു സ്ത്രീ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, നി ശപിച്ചവരെ എനിക്കെന്തുകൊണ്ട് ശപിച്ചുകൂടാ. അത് ഖുർആനിൽ വന്നിട്ടുണ്ട് .

അല്ലാഹു പറയുന്നു,

റസൂൽ (സ)കൊണ്ടുവന്നത് നിങ്ങൾ അവലംബിക്കുകയും നിരോധിച്ചത് നിങ്ങൾ വെടിയുകയും വേണം. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.