962 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: കവിളത്തടിക്കുന്നവനും കുപ്പായത്തിന്റെ കഴുത്ത് പിച്ചി പറിക്കുന്നവനും ജാഹിലിയ്യാ സമ്പ്രദായം പോലെ വിലപിക്കുന്നവനും നമ്മളിൽപെട്ടവനല്ല. (മുത്തഫഖുൻ അലൈഹി)
963 ഉമ്മു അത്തിയ്യ(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ വിലപിക്കുകയില്ലെന്ന് ബൈഅത്ത് നടന്നപ്പോൾ നബി(സ)ഉറപ്പ് വാങ്ങിയിട്ടുണ്ട് .(മുത്തഫഖുൻ അലൈഹി)
964 അബൂ മാലിക് ബ്‌നുഅശ്അരി(റ)വിൽ നിന്ന് നിവേദനം:നബി(സ)പറഞ്ഞു: അലറിക്കരയുന്നവൾ തന്റെ മരണത്തിനു മുമ്പ് പാശ്ചാതപിച്ചിട്ടില്ലെങ്കിൽ കത്രാൻ(ഒരുതരം താർ)കൊണ്ടുള്ള കുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളിൽ നിർത്തപ്പെടുന്നതാണ്. (മുത്തഫഖുൻ അലൈഹി)
965 അബൂർദ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ മൂസ(റ) കഠിന വേദനനിമിത്തം ബോധരഹിതനായി. ഉടനെ കുടുത്തിലെ ഒരു സ്ത്രീ അദ്ദേഹത്തിന്റെ ശിരസ്സ് മടിയിൽ വെച്ച് കരയാൻ തുടങ്ങി. അവളെ തടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. മോഹാലസ്യം വിട്ടുമാറിയപ്പോൾ അദ്ദേഹം പറഞ്ഞു, നി കൈവെടിഞ്ഞവരെ ഞാനും കൈവെടിയുന്നു. നിശ്ചയം അലറിക്കരയുന്നവളേയും തല മുണ്ഡനം ചെയ്യുന്നവളേയും വസ്ത്രം കീറിപറിക്കുന്നവളേയും അല്ലാഹുവിന്റെ പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)
915. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: ജനങ്ങളിൽ കാണപ്പെടുന്ന രണ്ട് സ്വഭാവങ്ങൾ കുഫ്‌റിന്റെ സമ്പ്രദായങ്ങളിൽ പെട്ടതാണ്. പാരമ്പര്യത്തെ ആക്ഷേപിക്കലും മരണപ്പെട്ടവരുടെ പേരിൽ അലമുറയിട്ടു കരയലുമാണത്. (മുസ്‌ലിം)