അല്ലാഹു പറയുന്നു:
(നബി(സ)യേ,)പറയുക: ഇതിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല. (സ്വാദ് : 86)
960 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: കൃത്രിമത്വം കാണിച്ചു കൊണ്ടുള്ള വാക്കും പ്രവർത്തിയും ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി)
961 മസ്‌റൂഖ്(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ അബ്ദുല്ലാഹിബ് നു മസ്ഊദ്(റ)വിന്റെ അടുത്ത് കടന്നുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ജനങ്ങളേ ആർക്കെങ്കിലും വല്ലതും അറിയുമെങ്കിൽ അവൻ അത് പറയട്ടെ. അറിയാത്ത പക്ഷം അല്ലാഹുവാണ് അറിയുന്നവൻ എന്നവൻ പറഞ്ഞുകൊള്ളട്ടെ. വിവരമില്ലാത്തതിനെപററി അല്ലാഹുവാണ് അറിയുന്നവൻ എന്ന് പറയുന്നത് വിവേകത്തിന്റെ ലക്ഷണമാണ്. നബി (സ) യോട് അല്ലാഹു പറഞ്ഞിരിക്കുന്നു, പറയുക പ്രബോധനത്തിന് ഞാൻ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാൻ കൃത്രിമത്വം കാണിക്കുന്നവനുമല്ല.(ബുഖാരി)