നോമ്പുകാരൻ അവയവങ്ങളെ സൂക്ഷിക്കണം

724 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ നോമ്പുകാരനായാൽ ചീത്ത കാര്യങ്ങൾ പറയുകയോ അപശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളോട്‌ വഴക്കിന് വന്നാൽ ഞാൻ ഒരു നോമ്പുകാരനാകുന്നു എന്ന് അവരോട് പറയുകയും ചെയ്യണം (മുത്തഫഖുൻ അലൈഹി.)

725 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:വല്ലവനും കള്ളം പറയുന്നതും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിച്ചില്ലെങ്കിൽ അവൻ ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു താൽപര്യവുമില്ല. (ബുഖാരി.)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.