വ്രതത്തെ സംബന്ധിച്ച ചില പ്രശ്‌നങ്ങൾ

726. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:വല്ലവനും മറന്നു കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവൻ നോമ്പ് പൂർത്തിയാക്കട്ടെ നിശ്ചയമായും അല്ലാഹുവാണ് അവനെ തീററിയതും കുടിപ്പിച്ചതും. ( മുത്തഫഖുൻ അലൈഹി)

27. ലഖീത് ബ്‌നുസ്വബ്‌റ(റ) വിൽനിന്ന് നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ(സ) വുളുവിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക അവിടുന്ന് പറഞ്ഞു: നീ വുളു പൂർണ്ണമായി എടുക്കുക, വിരലുകൾ വിടർത്തി കഴുകുകയും നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ നല്ലവണ്ണം വെള്ളം കയററി ചീററുകയും വേണം. (അബൂദാവൂദ്, തിർമുദി)

728. ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)ഭാര്യയിൽ നിന്ന് ജനാബത്തുകാരനായിരിക്കെ പ്രഭാതമാകാറുണ്ട്  എന്നിട്ട് അദ്ദേഹം കുളിക്കുകയും നോമ്പ് നോൽക്കുകയും ചെയ്യും (മുത്തഫഖുൻ അലൈഹി.)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.