നോമ്പ് തുറപ്പിച്ചവനുള്ള ശ്രേഷ്ഠത

739. സൈദ് ബ്‌നുഖാലിദ്ജുഹ്‌നി(റ) വിൽനിന്ന് നിവേദനം:നബി (സ)പറഞ്ഞു: വല്ലവനും നോമ്പ് തുറപ്പിച്ചാൽ നോമ്പുകാരന്റേതിന് തുല്യമായ പ്രതിഫലം അവന് ലഭിക്കും, അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തിൽ ഒന്നും ചുരുങ്ങുകയില്ല. (തിർമുദി)

740. അനസ് (റ)വിൽനിന്ന് നിവേദനം: ഒരുദിവസം നബി(സ) സഅദ്‌(റ)ന്റെ  വീട്ടിൽ ചെന്നു, ഉടനെ അദ്ദേഹം പത്തിരിയും ഒലീവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ച ശേഷം പ്രവാചകൻ(സ) ഇങ്ങനെ പ്രാർത്ഥിച്ചു: നോമ്പുകാർ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കട്ടെ, നിങ്ങളുടെ ആഹാരം ഉത്തമൻമാർ ഭക്ഷിക്കട്ടെ, മലക്കുകൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കട്ടെ. (അൂദാവൂദ്)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.