അറഫ, ആശൂറാഅ്, താസൂആഅ് ദിവസങ്ങ ളിലെ നോമ്പിന്റെ മഹത്വം

731. അബൂ ഖതാദ(റ)വിൽ നിന്ന് നിവേദനം: അറഫാ നോമ്പിനെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും. (മുസ്‌ലിം)

732. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയമായും നബി(സ)ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുകയും അത് കൽപ്പിക്കുകയും ചെയ്തിരുന്നു. (മുത്തഫഖുൻ അലൈഹി)

733. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അടുത്ത വർഷംവരെ ഞാൻ ജീവിച്ചിരിക്കുന്നപക്ഷം താസൂആഅ് നോമ്പും(മുഹറം 9)ഞാൻ നോൽക്കുന്നതാണ്. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.