എല്ലാമാസങ്ങളിലെയും മൂന്ന് ദിവസെ ത്ത നോമ്പ്‌

ഓരോ മാസത്തിലേയും പൗർണമി ദിനങ്ങളായ 13, 14, 15 ദിവസങ്ങളിൽ നോമ്പനുഷ്ടിക്കൽ പ്രത്യേകം ശ്രേഷ്ഠതയുള്ളതാണ്‌

736. അബദുല്ല ബ്‌നുഅംറ് ബ് നുആസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കൽ വർഷം മുഴുവൻ നോമ്പനുഷ്ഠിക്കുന്നതിനു തുല്യമാണ്.(മുത്തഫഖുൻ അലൈഹി)

737. അബൂദർറ്(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: മാസത്തിൽ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കിൽ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിൽ നീ നോമ്പനുഷ്ഠിച്ചു കൊള്ളുക. (തിർമുദി)

738. ഇബ്‌നു അബ്ബാസ് (റ)വിൽനിന്ന് നിവേദനം: നാട്ടിൽ വെച്ചും യാത്രാവേളകളിലും പ്രവാചകൻ(സ) പൗർണ്ണമി ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിച്ചിരുന്നില്ല. (നസാഇ)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.