നോമ്പ് മുറിക്കുന്നതിൽ ധൃതി കാണിക്കണം.

722 സഹ്ൽ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:സമയമായാൽ ബദ്ധപ്പെട്ട് നോമ്പ് മുറിക്കുമ്പോഴെല്ലാം ജനങ്ങൾ ക്ഷേമത്തിലായിരിക്കും. (മുത്തഫഖുൻ അലൈഹി)

723 സൽമാൻ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറക്കട്ടെ. ഇനി അത് കിട്ടിയില്ലെങ്കിൽ വെള്ളംകൊണ്ട് തുറക്കട്ടെ.നിശ്ചയം അത് ശുദ്ധിയാക്കുന്നതാണ്. (അബൂ ദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.