മയ്യിത്ത് നമസ്‌കാരത്തിൽ ചൊല്ലേണ്ട പ്രാർത്ഥന

മയ്യിത്തു നമസ്‌കരിക്കുന്നവൻ നമസ്‌കാരത്തിൽ നാലു തക്ബീറുകളാണ് ചൊല്ലേണ്ടത്. ആദ്യത്തേതിനു ശേഷം അഊദുവും ഫാതിഹ സൂറത്തും, രാമത്തേതിനു ശേഷം നബി(സ)യുടെ പേരിൽ സ്വലാത്ത് മുഴുവനായും ചൊല്ലുന്നതാണ് ഏറ്റവും നല്ലത്. പലരും ചെയ്യാറുള്ള പോലെ എന്ന വചനം പാരായണം ചെയ്യുന്നത് ശരിയല്ല. അത് മാത്രം പാരായണം ചെയ്താൽ അയാളുടെ നമസ്‌കാരം സ്വീകാര്യമാകുകയില്ല, മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിനും മറ്റു പൊതു മുസ്‌ലിംകൾക്കും വേണ്ടി പ്രാർത്ഥിക്കണം. നാലാമത്തേതിന് ശേഷം ഇപ്രകാരം പ്രാർത്ഥിക്കണം:

”അല്ലാഹുവേ അദ്ദേഹത്തെ കൊണ്ടുള്ള പ്രതിഫലം ഞങ്ങൾക്ക് നീ തടയാതിരിക്കുകയും അയാൾക്ക് ശേഷം ഞങ്ങളെ നീ കുഴപ്പത്തിലാക്കാതിരിക്കുകയും ചെയ്യേണമേ. ഞങ്ങൾക്കും അയാൾക്കും നീ പൊറുത്തു തരേണമേ” നാലാമത്തേ തക് ബീറിനു പൊതുവെ കാണപ്പെടുന്നതിനു വിപരീതമായി സുദീർഘമായി പ്രാർത്ഥിക്കാമെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട് . മൂന്നാമത്തെ തക്ബീറിനു ശേഷം പ്രാർത്ഥിച്ചതായി ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ചില പ്രാർത്ഥനകൾ:

554 ഔഫ് ഇബ്‌നു മാലിക് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബ(സ)ഒരു മയ്യിത്ത് നമസ്‌കാരം നിർവ്വഹിച്ചു, അവിടെവെച്ച് ഞാൻ അദ്ദേഹം ചൊല്ലിയ പ്രാർത്ഥനകളിൽ ചിലത് മനപ്പാഠമാക്കി.

”അല്ലാഹുവേ ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകുകയും ചെയ്യേണമേ, ഇയാൾക്ക് നീ മാപ്പ് നൽകയും സുഖം നൽകുകയും ചെയ്യേണമേ, അല്ലാഹുവേ, അദ്ദേഹത്തിന്റെ വിരുന്ന് നീ ആദരപൂർവ്വമാക്കേണമേ, അദ്ദേഹത്തിന്റെ പ്രവേശന മാർഗ്ഗം നീ പ്രവിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകേണമേ. അഴുക്കിൽനിന്നും വെള്ള വസ്ത്രം ശുദ്ധിയാക്കിയ പോലെ അദ്ദേഹത്തിന്റെ പാപങ്ങളിൽ നിന്നും നീ അതിനെ ശുദ്ധിയാക്കേണമേ. അദ്ദേഹത്തിന്റെ വീടിനെക്കാൾ ഉത്തമായ വീടും വീട്ടുകാരേക്കാൾ നല്ല വീട്ടുകാരേയും ഇണയേക്കാൾ നല്ല ഇണയേയും നീ നൽകേണമേ, അല്ലാഹുവേ, നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഇയാളെ നീ രക്ഷപ്പെടുത്തുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമേ”. ആ പ്രാർത്ഥന കേട്ടപ്പോൾ ആ മയ്യിത്ത് ഞാനായിരുന്നുവെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചുപോയി (മുസ്‌ലിം)

555 അബൂഹുറൈറ(റ) നിന്നും നിവേദനം: ഒരിക്കൽ മയ്യിത്ത്
നമസ്‌കരിച്ചപ്പോൾ നബി(സ)ഇപ്രകാരം പ്രാർത്ഥിച്ചു.

”അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ട വർക്കും ഞങ്ങളിലെ ചെറിയവർക്കും വലിയവർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും ഹാജറുള്ളവർക്കും ഹാജറില്ലാത്തവർക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ, ഞങ്ങളിൽ നിന്നും ആരെ നീ ജീവിപ്പിച്ചിരിക്കുന്നവോ അവരെ ഈമാനിൽ ജീവിപ്പിക്കുകയും മരിപ്പിക്കുന്നവരെ ഇസ്‌ലാമോടെ മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ ഇദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങൾക്കു നീ തടയുകയോ ഇദ്ദേഹത്തിന്ന് ശേഷം ഞങ്ങളെ നീ വഴി പിഴപ്പിക്കുകയോ ചെയ്യരുതേ”. (തിർമുദി)

556 അബൂഹുറൈറ(റ)നിന്നും നിവേദനം: നബി(സ)പറയുന്നതു ഞാൻ കേട്ടു. മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കുമ്പോൾ നിങ്ങൾ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക. (അബൂദാവൂദ്)

557 അബൂഹുറൈറ(റ)നിന്നും നിവേദനം: നബി(സ)മയ്യിത്ത് നമസ്‌കരിച്ചപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ നീയാണ്അയാളുടെ രക്ഷിതാവ്, നീ തന്നെയാണ് അയാളെ സൃഷ്ടിച്ചതും അദ്ദേഹത്തിന് ഇസ്‌ലാമിലേക്ക് മാർഗ്ഗദർശനം നൽകിയതും, നീ തന്നെയാണ്അയാളുടെ ആത്മാവിനെ പിടിച്ചെടുക്കുന്നതും. അയാളുടെ രഹസ്യവും പരസ്യവും അറിയുന്നവനും നീ മാത്രമാണ്. ഞങ്ങളിതാ നിന്റെയടുക്കൽ അദ്ദേഹത്തിന് ശുപാർശക്കാരായി വന്നിരിക്കുന്നു, അതിനാൽ അദ്ദേഹത്തിനു നീ പൊറുത്തു കൊടുക്കേണമേ. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.