മയ്യിത്തിനെ പ്രശംസിക്കൽ

564 അനസ്‌(റ)വിൽ നിന്ന് നിവേദനം: ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അവർ അതിനെ പ്രശംസിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” മറ്റൊരിക്കൽ ഒരു മയ്യിത്തുമായി ജനങ്ങൾ നടന്നു പോകുമ്പോൾ അതിനെകുറിച്ച് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: ”അയാൾക്ക് അത് സ്ഥിരപ്പെട്ടിരിക്കുന്നു” അത് കേട്ടപ്പോൾ ഉമർബ്‌നുൽ ഖത്താബ് അതിനെ കുറിച്ച് ചോദിച്ചു. എന്തണ്ടാണ് സ്ഥിരപ്പെട്ടിരിക്കുന്നത്? അത് കേട്ടപ്പോൾ നബി(സ)മറുപടി പറഞ്ഞു:”നിങ്ങൾ പ്രശംസിച്ചവർക്ക് സ്വർഗ്ഗം സ്ഥിരപ്പെട്ടിരിക്കുന്നു, അപ്രകാരം നിങ്ങൾ കുറ്റപ്പെടുത്തിയവർക്ക് നരകവും സ്ഥിരപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികളാണ്”. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.