ഖബറിനടുക്കൽ വെച്ച് ഉപദേശിക്കൽ

560 അലി(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു മയ്യിത്തു സംസ്‌കരണത്തിനായി ഞങ്ങൾ ബഖീഉൽഗർഖദ് എന്ന ശ്മശാനത്തിലായിരുന്നു. അപ്പോൾ നബി(സ)അവിടെ വരികയും ഇരിക്കുകയും ചെയ്തു. ആ സന്ദർഭത്തിൽ ഞങ്ങളും അദ്ദേഹത്തിനു ചുറ്റിലും ഇരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലുള്ള വടികുത്തിക്കൊണ്ട് അൽപനേരം തല താഴ്ത്തിയിരുന്നു. പിന്നീട് ഇങ്ങിനെ പറഞ്ഞു: നിങ്ങളാരും തന്നെ തന്റെ ഇരിപ്പിടം സ്വർഗ്ഗത്തിലോ നരകത്തിലോ എന്ന് രേഖപ്പെടുത്താതെ ഇല്ലതന്നെ. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ(റ), എങ്കിൽ ഞങ്ങൾ ആ രേഖപ്പെടുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭരമേൽപ്പിച്ചിരിക്കട്ടയോ. അദ്ദേഹം പറഞ്ഞു: നിങ്ങൾ കൽപ്പിക്കപ്പെട്ടത് പ്രവർത്തിച്ചു കൊള്ളുക, നിങ്ങളിൽ ഓരോരുത്തരും താൻ സൃഷ്ടിക്കപ്പെട്ടതിലേക്ക് എളുപ്പമാക്കപ്പെടും. റിപ്പോർട്ടർ ഈ ഹദീസ് പൂർണ്ണമായി ഉദ്ധരിച്ചിട്ടുണ്ട് . (മുത്തഫഖുൻ അലൈഹി).

This entry was posted in അദ്ധ്യായം 6 : രോഗ സന്ദർശനവും ജനാസയെ അനുഗമിക്കലും മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും അനുബന്ധ കാര്യങ്ങളും. Bookmark the permalink.